SEED News

കട്ടച്ചിറ സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ 'ഒരു പൊതി സ്‌നേഹം' പദ്ധതി

കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ഒരു പൊതി സ്‌നേഹം എന്ന പേരിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പടെയുള്ളവർ വീട്ടിൽനിന്നും തയ്യാറാക്കിക്കൊണ്ടുവന്ന് ക്ലബ്ബിനു നൽകിയ 500-ഓളം ഉച്ചഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്.
സ്‌കൂളിൽനിന്ന് ഉച്ചഭക്ഷണവുമായി താലൂക്ക് ആശുപത്രിയിലേക്കുപോയ വാഹനം പ്രഥമാധ്യാപിക കെ.പി. മായ ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ. പ്രസിഡന്റ് ദിലീപ് കട്ടച്ചിറ അധ്യക്ഷനായി. സ്‌കൂൾ മാനേജർ മായാ ശ്രീകുമാർ, അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, മീരാ സിറിൽ, ഗംഗറാം, സീഡ് ജീവന കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.

November 08
12:53 2022

Write a Comment

Related News