SEED News

ഉഴുവ സ്കൂളിൽ സീഡ് ക്ലബ്ബ്‌ നേതൃത്വത്തിലെ കൃഷി വിളവെടുത്തു

 ചേർത്തല: ഉഴുവ ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. കിലയുടെ കീഴിൽ എട്ടുദിവസത്തെ ജൈവകൃഷിപരിശീലനം പൂർത്തിയാക്കിയ അമ്മമാരുടെ നിസ്വാർഥ പരിശ്രമത്തിന്റെ ഫലമായാണ് കുട്ടികളെ പങ്കാളികളാക്കി വെണ്ട, പച്ചമുളക്, വഴുതന തുടങ്ങിയ ജൈവപച്ചക്കറികൾ കൃഷിചെയ്തത്.  വിളവെടുപ്പുദ്ഘാടനം പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ നിർവഹിച്ചു. എച്ച്.എം. ഡെയ്‌സി ജോ, എസ്.എം.സി. ചെയർമാൻ ശശികുമാർ, സീഡ് കോ-ഓർഡിനേറ്റർ രശ്മി ടി.എസ്., അധ്യാപകരായ ലിലി, ഭാഗ്യ, പ്രേംജി, സരിത ഷാനി, സന്ധ്യ, മഞ്ജു, അനധ്യാപകരായ സാലി, സതീശൻ, വത്സല, അമ്മമാരായ വിനിത, ബീന, അജിത, രമ്യ, അനില, ടിന്റു, രഞ്ജിത, അമൃത, മഞ്ജു, എം.കെ.എസ്.പി. കോ ഓർഡിനേറ്റർ സുഷമ എന്നിവർ പങ്കെടുത്തു.   

November 08
12:53 2022

Write a Comment

Related News