പച്ചക്കറിത്തോട്ടമൊരുക്കി വിദ്യാർഥികൾ
എടത്വാ: പച്ച ലൂർദ്മാതാ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.
എടത്വാ കൃഷി ഓഫീസർ ജിഷ പച്ചക്കറിത്തെ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് മാളിയേക്കൽ, പി.ടി.എ. പ്രസിഡന്റ് ജോസഫ് വർഗീസ്, പ്രഥമാധ്യാപകൻ സിൽജോ സി. കണ്ടത്തിൽ, ഇരവുകരി പാടശേഖരം സെക്രട്ടറി സിനു പന്ത്രണ്ടിൽ, സീഡ് കോ-ഓർഡിനേറ്റർ ജീനാ കുഞ്ചറിയ തുടങ്ങിയവർ പങ്കെടുത്തു.
November 09
12:53
2022