SEED News

ഇലിപ്പക്കുളം സ്‌കൂളിൽ സീഡ് ക്ലബ്ബ് ശാസ്ത്ര ക്വിസും സെമിനാറും നടത്തി


വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ്  ശാസ്ത്രക്വിസും സെമിനാറും നടത്തി. ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തിയ പരിപാടി പ്രഥമാധ്യാപിക ഷീന ഉദ്ഘാടനം ചെയ്തു. 
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും വിരമിച്ച പ്രഥമാധ്യാപകനുമായ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. സീഡ് ജില്ലാ കോഡിനേറ്റർ കീർത്തി കൃഷ്ണൻ സംസാരിച്ചു. അധ്യാപകൻ സജിത്ത്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

November 09
12:53 2022

Write a Comment

Related News