ആയുർവേദദിനം ആചരിച്ചു
വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി സീഡ് ക്ലബ്ബ് ആയുർവേദദിനമാചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.
ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മോൾ എലിസബത്ത് ക്ലാസ് നയിച്ചു.
വൈസ് പ്രസിഡന്റ് പി.എം. ഷാനവാസ്, പ്രഥമാധ്യാപിക ഡി. ഷൈനി, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, പി. ബേബി, ദീപ എന്നിവർ
പ്രസംഗിച്ചു.
November 09
12:53
2022