reporter News

അനാസ്ഥയുടെ പടുകുഴികൾ തകർന്നടിഞ്ഞ് കണ്ടങ്കരി ചമ്പക്കുളം റോഡ്


എടത്വാ: കാൽനടയാത്ര പോലും അസാധ്യമായി കണ്ടങ്കരി ചമ്പക്കുളം റോഡ്. തായങ്കരി മുതൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായും തകർന്നു. റോഡിൽ രണ്ടടി വരെയുള്ള കുഴികളാണ്. ഒരു സ്കൂട്ടറിനു പോലും പോകാനുള്ള ഇടം ടാർ റോഡിന്റെ പലഭാഗത്തുമില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ സൈക്കിളിൽ യാത്ര ചെയ്യുന്ന നിരവധി കുട്ടികളും, ഇരുചക്ര വാഹന യാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നത്. 
നിത്യേന നൂറു കണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചങ്ങങ്കരി തായങ്കരി കണ്ടങ്കരി അമിച്ചകരി ചമ്പക്കുളം പ്രദേശത്തെ ജനങ്ങളുടെ ഏക സഞ്ചാരമാർഗ്ഗമാണ് ഈ റോഡ്. ഒട്ടേറെ സർക്കാർ ഓഫീസിലേക്കും അഞ്ചിൽ പരം സ്കൂളിലേക്കും കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും അടക്കം യാത്രക്കാർക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 
ഒട്ടേറെ പാടശേഖരങ്ങളാണ് റോഡിന്റെ ഇരുവശങ്ങളുമായി ഉള്ളത് ഈ റോഡിനെ ആശ്രയിച്ചാൽ മാത്രമേ പാടശേഖരങ്ങളിലേക്ക് വിത്ത് വളം എന്നിവ എത്തിക്കാൻ കഴിയുകയുള്ളൂ. 
റോഡിന്‍റെ തകർച്ച കാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും നിർത്തിവച്ചിരിക്കുകയാണ് ഇത് കാരണം വിദ്യാർത്ഥികൾ ഈ ചെളിക്കുണ്ടിൽ കൂടി നടന്നു വേണം സ്കൂളിലെത്താൻ. റോഡ്പുനർ നിർമാണം അടിയന്തരമായി നടത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.  

November 09
12:53 2022

Write a Comment