SEED News

മാതൃഭൂമി സീഡ് അംഗങ്ങൾ വിളവെടുത്തു

ചെറിയനാട്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂൾ നിറകതിർ മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങൾ സ്കൂളിൽ കൃഷിചെയ്ത വിഭവങ്ങളുടെ വിളവെടുപ്പ് നടത്തി. വിളവെടുത്ത കാർഷികവിഭവങ്ങൾ വിൽപ്പന നടത്തി ലഭിച്ച തുക നിർധനരായ രോഗികൾക്കു ചികിത്സാസഹായമായി നൽകും. ജില്ലാ പഞ്ചായത്തംഗം ഹേമലത, ചെറിയനാട് കൃഷി ഓഫീസർ മധുസൂദനൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് രമ്യ രമണൻ അധ്യക്ഷയായി. 
ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു, സീഡ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണ, പി.ടി.എ. വൈസ് പ്രസിഡന്റ് താജ് പുഴയ്ക്കൽ, സീനിയർ അധ്യാപിക ടി.കെ. അനി, അധ്യാപകരായ ശൈലജ, ജയകുമാർ, സ്കൂൾ ലീഡർ ജെസ്‌നി അനിയൻ എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

November 11
12:53 2022

Write a Comment

Related News