SEED News

ലഹരിക്കെതിരേ സീഡ് ക്ലബ്ബിന്റെ സൈക്കിൾറാലി

പുന്നപ്ര: ലഹരിക്കെതിരേ ബോധവത്കരണവുമായി പുന്നപ്ര യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾറാലി നടത്തി. നൂറിലേറെ കുട്ടികൾ പങ്കെടുത്ത റാലി പഴയനടക്കാവ് റോഡിലൂടെ തിരുവമ്പാടിയിലെത്തി ദേശീയപാതവഴി സ്കൂളിൽ സമാപിച്ചു. ആലപ്പുഴ ജസ്റ്റ് ബൈസൈക്കിളിന്റെ സഹകരണത്തോടെയായിരുന്നു റാലി. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് ഉദ്ഘാടനം ചെയ്തു. എസ്.ഐ. എ. സിദ്ധിഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം എൻ.കെ. ബിജുമോൻ, സ്‌കൂൾ മാനേജർ വി. പദ്മകുമാർ, പി.ടി.എ. പ്രസിഡന്റ് എ. സുധീർ പുന്നപ്ര, എം.പി.ടി.എ. പ്രസിഡന്റ് ശ്രീദേവി, പ്രഥമാധ്യാപിക പി. പ്രസന്നകുമാരി, ജസ്റ്റ് ബൈ സൈക്കിൾ മാനേജർ സുജിത്ത്, അനിൽകുമാർ, സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ വിനോദ് രാജൻ എന്നിവർ പങ്കെടുത്തു.   

November 18
12:53 2022

Write a Comment