SEED News

കഞ്ഞിക്കുഴി പയർ സംരക്ഷിക്കാൻ പദ്ധതിയുമായി മാതൃഭൂമി സീഡ്

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പയറിന്റെ വിത്തുകൾ സംരക്ഷിക്കാൻ പദ്ധതിയുമായി ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ രംഗത്ത്.  സ്കൂളിൽ നെൽക്കൃഷി ചെയ്തിരുന്ന നാലുസെന്റ് കൃഷിയിടത്തിലാണ് കഞ്ഞിക്കുഴി പയർക്കൃഷി തുടങ്ങിയത്‌. സ്കൂൾ വികസനസമിതി ചെയർമാൻ ആർ. നാസർ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പയറിന്റെ പ്രചാരകൻ ശുഭകേശനാണ് വിത്തുകൾ നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, പ്രിൻസിപ്പൽ കെ. രശ്മി, പ്രഥമാധ്യാപകൻ പി. ആനന്ദൻ, പി.ടി.എ. പ്രസിഡന്റ് അക്ബർ, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു.

November 26
12:53 2022

Write a Comment

Related News