SEED News

മണ്ണുദിനം ആഘോഷിച്ചു

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ലോക മണ്ണുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഫോട്ടോ പ്രദർശനം, മണ്ണ് സംരക്ഷണ ബോധവത്‌കരണക്ലാസ് എന്നിവ നടന്നു. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജി. രാജീവ്കുമാർ മുഖ്യപ്രഭാഷണം നടത്തി. തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. അനിതകുമാരി വിദ്യാർഥിൾക്ക് വിവിധ കൃഷി രീതികൾ സംബന്ധിച്ച് കുട്ടികൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകി. സ്‌കൂൾ വളപ്പിൽ വള്ളികുന്നം കൃഷിഭവന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറിക്കൃഷി തോട്ടം പദ്ധതി തുടങ്ങി. 
സ്‌കൂളിനു സമീപത്തെ ജൈവവൈവിധ്യ പാർക്കിൽ കറിവേപ്പില തോട്ടവും നിർമിച്ചു. കൃഷി ഓഫീസർ നിഖിൽ ആർ. പിള്ള, കൃഷി അസിസ്റ്റന്റ് രാജി, പ്രഥമാധ്യാപിക എ. ഷീന, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, എസ്. ഷീബ, എച്ച്. രഞ്ജിത, കെ.എസ്. ശുഭ, ഐ. റസീന എന്നിവർ നേതൃത്വം നൽകി.

December 09
12:53 2022

Write a Comment