മൈക്രോഗ്രീനുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
ഹരിപ്പാട്: പോഷകസമ്പുഷ്ടമായ മൈക്രോഗ്രീനുമായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദർശനം നടത്തി.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീനുകളുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ അവബോധം വളർത്താനാണിത്. വിവിധയിനം വിത്തുകളിൽനിന്നു പോഷകസമൃദ്ധമായ മൈക്രോഗ്രീനുകൾ വളർത്തിയെ
ടുത്തിട്ടുണ്ട്.
മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ ലക്ഷ്മി, അധ്യാപകൻ അജയകുമാർ എന്നിവർ മേൽനോട്ടം
വഹിച്ചു.
December 19
12:53
2022