SEED News

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി


ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി. യൂണിറ്റും ചേർന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി. 
പാലമേൽ കൃഷി ഓഫീസർ പി. രാജശ്രീ ഉദ്ഘാടനം ചെയ്തു. നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത് പച്ചക്കറിവിത്തുകളുടെ വിതരണംനടത്തി. നൂറനാട് എസ്.ഐ. ദീപു, പ്രഥമാധ്യാപിക ആർ. സജിനി, ജെ. ഹരീഷ് കുമാർ, എസ്. ഗിരിജ, സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ, യു. യദുകൃഷ്ണൻ, എസ്. ലക്ഷ്മി, ആർ. സിനി, സ്മിത ബി. പിള്ള എന്നിവർ പങ്കെടുത്തു. ഉച്ചഭക്ഷണപദ്ധതിയിൽ സ്കൂളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉപയോഗിക്കാനാണ് ലക്ഷ്യം.

December 19
12:53 2022

Write a Comment

Related News