SEED News

ഊർജസംരക്ഷണത്തിനായി സ്ലോ സൈക്ലിങ് റേസ്

കഞ്ഞിക്കുഴി: ഊർജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ സ്ലോ സൈക്ലിങ് റേസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ  ഇമ്മാനുവൽ ജോസ് ഒന്നാംസ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാന
വും നേടി. ഊർജസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനുവേണ്ടി ആവശ്യമായ പദ്ധതികൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് പ്രധാനാധ്യാപകൻ പി. ആനന്ദൻ പറഞ്ഞു.

December 23
12:53 2022

Write a Comment

Related News