SEED News

ഊർജസംരക്ഷണത്തിൽ ബോധവത്കരണം നടത്തി

പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടന്നു. എനർജി മാനേജ്‌മെന്റ് സെന്റർ തയ്യാറാക്കിയ ലഘുലേഖ പാണ്ടനാട് എസ്.വി.ഇ.എം. എൽ.പി.സ്കൂളിലെ പ്രിൻസിപ്പൽ എൻ.പി. ആശാദേവിക്കു നൽകി പ്രഥമാധ്യാപിക സ്മിത എസ്. കുറുപ്പ് ഉദ്ഘാടനംചെയ്തു. കുട്ടികൾക്ക് ചിത്രരചന, ഉപന്യാസ മത്സരവും അധ്യാപകർക്ക്‌ കൈപ്പുസ്തകവും നൽകി. ലക്ഷ്മി രഞ്ജിത്ത്, ലതാദേവി, സാലി, ആശ, രഞ്ജിനി, രമാദേവി, ശ്രീജ, മനേഷ്, കൃഷ്ണൻ നമ്പൂതിരി, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, മനിക, ദുർഗ എന്നിവർ പങ്കെടുത്തു.

December 23
12:53 2022

Write a Comment

Related News