SEED News

ഊർജസംരക്ഷണദിനം ആചരിച്ചു


വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബും സ്മാർട്ട് എനർജി പ്രോഗ്രാമും ചേർന്ന് ഊർജസംരക്ഷണദിനം ആചരിച്ചു. കെ.എസ്.ഇ.ബി. എടത്വാ സബ് എൻജിനിയർ ബിനു ക്ലാസ് നയിച്ചു. അസി.എൻജിനിയർ റജിമോൻ, ഓവർസിയർ ബിജു, പ്രഥമാധ്യാപിക ഡി. ഷൈനി, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, സ്നേഹ, എസ്. ശ്രീലേഖ എന്നിവർ പ്രസംഗിച്ചു.
ഹരിപ്പാട്: റോട്ടറി ക്ലബ്ബ് ദേശീയ ഊർജസംരക്ഷണ ദിനാചരണം നടത്തി. പ്രസിഡന്റ് മഞ്ജു കൈപ്പള്ളിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. അജിത്ത്, പ്രൊഫ. ശബരിനാഥ്,  ഓമനക്കുട്ടൻ, രജനികാന്ത് കണ്ണന്താനം, സലികുമാർ, മോഹൻ അരവിന്ദ്, ദേവദാസ്, ജോഷിമോൻ ജോസഫ്, അയ്യപ്പൻ കൈപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
 ഊർജസംരക്ഷണദിനത്തിൽ സൗരോർജ വിളക്കുകളുടെ വെളിച്ചത്തിലാണ് ക്ലബ്ബംഗങ്ങൾ യോഗം ചേർന്നത്.    

January 04
12:53 2023

Write a Comment

Related News