വീയപുരം സ്കൂളിൽ ജലസന്ദേശറാലി
വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബും ജലശ്രീ ക്ലബ്ബും ചേർന്ന് ജലസന്ദേശറാലി നടത്തി. വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജഗേഷ് അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലേഖ, ജലശ്രീ ക്ലബ് കോ-ഓർഡിനേറ്റർ പ്രീതി, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, രേഷ്മ ആർ. പിള്ള, പി. പ്രത്യൂഷ്, ദീപ, പ്രീത, തസ്‌നി, മഹിമ, മുഹമ്മദ് ഷെറീഫ് എന്നിവർ പങ്കെടുത്തു. സ്കൂളിൽനിന്നാരംഭിച്ച റാലി വീയപുരത്തെ സംരക്ഷണവനത്തിനു സമീപം പമ്പാ നദിക്കരയിൽ സമാപിച്ചു. എഴുപതോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു.
January 27
12:53
2023