SEED News

നാട്ടറിവുകളും നവീന കൃഷിരീതിയും പകർന്ന് സീഡ് വിദ്യാർഥികൾ


മാന്നാർ: പാവുക്കര കരയോഗം യു.പി. സ്കൂളിൽ മാതൃഭൂമി കരുതൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഴമയുടെ രുചിയും ആരോഗ്യവും ആഹാരവും തരുന്ന ഇലകളുടെ അറിവുകളും നവീന കൃഷിരീതികളും കുട്ടികൾ പരിചയപ്പെടുത്തി. വാഹനയാത്രകാർക്കും സമീപവാസികൾക്കുമാണ് ബോധവത്കരണം നടത്തിയത്. 
100 രൂപയുടെ കിറ്റ് വാങ്ങാതെ വീട്ടിൽ തന്നെ ആഹാരത്തിനുപയോഗിക്കുന്ന ഇലകളും പഴമക്കാർ ഉപയോഗിച്ചിരുന്ന ചേമ്പിൻ താള്, ചേനത്തണ്ട്, ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, വാഴപ്പിണ്ടി, വഴക്കൂമ്പ് ഇവയും നവീനരീതിയിൽ മണ്ണില്ലാതെ കൃഷി ചെയ്യുന്ന രീതികളും പരിചയപ്പെടുത്തി. 
മുൻ ഹെഡ്മിസ്ട്രസ് മോഹിനി കുട്ടികൾക്ക് പഴയകാല ആഹാരരീതികൾ പകർന്നു നൽകി. മാനേജർ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. വിഷവർശ്ശേരിക്കര പാടത്തുകൂടി കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും യാത്രചെയ്ത് ചേക്കോട്ട് രാജേന്ദ്രപ്രസാദ് എന്ന കർഷകനെ കണ്ടെത്തി ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സന്ധ്യ നേതൃത്വം നൽകി.

February 06
12:53 2023

Write a Comment

Related News