SEED News

ഇലിപ്പക്കുളം സ്കൂളിൽ ഔഷധസസ്യത്തോട്ടം നിർമിച്ചു


വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം. ജി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവവൈവിധ്യ പഠനകേന്ദ്രം നിർമാണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമിച്ചു. സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹായത്തോടെയാണിത്.
ഔഷധ സസ്യബോർഡ് എക്സിക്യുട്ടീവംഗം ഡോ. പ്രിയാ ദേവദത്ത്, പ്രഥമാധ്യാപിക എ. ഷീന എന്നിവർ ചേർന്ന് നിർമാണോദ്ഘാടനം നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് ആർ. സത്യവർമ, മഠത്തിൽ ഷുക്കൂർ, പ്രിൻസിപ്പൽ കെ.ആർ. ഹരി, ഷിജി, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, സജീവ് റോയൽ, ശ്രീലേഖ, ആഷിക്ക, റസീന, കൽപ്പന, ഷീബ, ശുഭ തുടങ്ങിയവർ നേതൃത്വം 
നൽകി.

February 06
12:53 2023

Write a Comment

Related News