SEED News

വീയപുരം സ്‌കൂളിൽ മധുരം ഹരിതം പദ്ധതി തുടങ്ങി


വീയപുരം: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും എസ്.പി.സി.യൂണിറ്റും ചേർന്ന് മധുരം ഹരിതം പദ്ധതി തുടങ്ങി. സ്‌കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികൾ പത്ത് മിഠായി കടലാസുകൾ ശേഖരിച്ച് സീഡ് ഹരിതസേനാംഗങ്ങളെയോ എസ്.പി.സി.കേഡറ്റുകളെയോ ഏൽപ്പിക്കുമ്പോൾ കുട്ടികൾക്ക് നാരങ്ങാമിഠായി നൽകി പ്രോത്സാഹിപ്പിക്കും.
 മിഠായി വേണ്ടെങ്കിൽ മിഠായി കടലാസിന്റെ മൂല്യമനുസരിച്ചുള്ള പഠനോപകരണങ്ങൾ നൽകും. മറ്റു സംഘടനകൾ പ്ലാസ്റ്റിക് ശേഖരിക്കുമെങ്കിലും മിഠായി കടലാസുകൾ ശേഖരിക്കാറില്ല. ഇതിനാലാണ് സ്‌കൂളിൽ പദ്ധതി തുടങ്ങിയത്. 
പ്രഥമാധ്യാപിക ഡി. ഷൈനി ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലേഖ, സീഡ് കോ-ഓർഡിനേറ്റർ പി.കെ. മനേക, സി.പി.ഒ. കെ. സജിത, ഷൈനി എബ്രഹാം, ബി. ഷൈനി, പി. ബേബി എന്നിവർ പങ്കെടുത്തു

February 06
12:53 2023

Write a Comment

Related News