SEED News

മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിനു മുന്നിൽ തിരക്ക്: പോലീസിനെ നിയോഗിക്കണം


മണ്ണഞ്ചേരി : ആലപ്പുഴ - മധുര സംസ്ഥാന പാതയ്ക്കരികിലാണ് ഞങ്ങളുടെ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ. രണ്ടായിരത്തിലധികം പേരാണ് ഇവിടെ പഠനം നടത്തുന്നത്. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളിൽ മുട്ടാതെ ഭാഗ്യംകൊണ്ടു മാത്രമാണ് സ്കൂളിലേക്കും തിരികെ വീട്ടിലേക്കും എത്താൻ കഴിയുന്നത്. സ്കൂളിനു മുന്നിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടെങ്കിലും  ഞങ്ങൾ വിദ്യാർത്ഥികൾ എല്ലാവരും കൂടി ഒന്നിച്ചു റോഡിലേക്കിറങ്ങുമ്പോൾ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. 
ഏതാനും ആഴ്ചകൾ മുമ്പ് റോഡു മുറിച്ചു കടക്കുന്നതിനിടെ കോമളപുരത്തുവെച്ച് കെ.എസ്. ആർ.ടി.സി. ബസ് ഇടിച്ചു മരിച്ച സഫ്ന സിയാദ് ഞങ്ങളുടെ സ്കൂളിലെ 
വിദ്യാർഥിയും  കൂട്ടുകാരിയുമാണ്. 
സ്കൂളിനു മുന്നിൽ മുന്നറിയിപ്പ് നൽകുന്നതിന് ബോർഡുകൾ ഒന്നുംസ്ഥാപിച്ചിട്ടില്ല. ഞങ്ങളുടെ സ്കൂളിനു മുന്നിൽ ഗതാഗതം നിയന്ത്രിക്കുന്നതിനു പോലീസുകാരെ നിയമിക്കുകയോ വാഹനം നിയന്ത്രിക്കാൻ ഞങ്ങൾക്ക് പരിശീലനം നൽകുകയോ ചെയ്യണമെന്നതാണ് ആവശ്യം. 

February 27
12:53 2023

Write a Comment

Related News