സീഡ് ക്ലബ്ബ് പഠനയാത്ര നടത്തി
ചാരുംമൂട്: നൂറനാട് എരുമക്കുഴി ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് കുട്ടികൾ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി പഠനയാത്ര നടത്തി. എരുമക്കുഴി ആക്കനാട് കുളവും കാവും പണയിൽ ദേവീക്ഷേത്രത്തിന്റെ കുളവും സന്ദർശിച്ചു. പരിസ്ഥിതിസംരക്ഷണ പോസ്റ്ററുകളും പ്ലക്കാർഡുകളുമായായിരുന്നു യാത്ര. പ്രഥമാധ്യാപിക ജയശ്രീ, അധ്യാപകരായ റെജ്ന, സിൻസി, ദീപ, രാജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
February 27
12:53
2023