SEED News

കോഴിക്കോട് ജില്ലാ വിജയികൾകോഴിക്കോട്: പരിസ്ഥിതിയെ അറിഞ്ഞുള്ള പ്രവർത്തനത്തിലൂടെമാത്രമേ ഇനി അതിജീവനം സാധ്യമാകൂവെന്ന് ഓർമിപ്പിച്ച് മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂൾ. വർഷം മുഴുവനും നീണ്ടുനിൽക്കുന്ന മികച്ച പ്രവർത്തനങ്ങളാണ് സ്കൂളിനെ സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയമാക്കിയത്.

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മുഖേന സ്കൂളിൽ മഞ്ഞളും കപ്പയും ചേമ്പും വെണ്ടയും വഴുതനയും തക്കാളിയുമെല്ലാം വിളയിച്ചു. പലതരം വാഴകളും കൃഷി ചെയ്തു. പച്ചക്കറി വിൽപ്പനയിലൂടെ കിട്ടിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.

മറുനാട്ടിൽ നിന്നുള്ളവരുടെ കുട്ടികൾക്ക് വർണക്കുടകൾ നൽകാനും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ശുചീകരിക്കാനും സീഡ് വൊളന്റിയർമാരെത്തി.

‘സേ നോ ടു പ്ലാസ്റ്റിക്’ പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികൾ നിർമിച്ച് വിതരണം ചെയ്യുകയും ബോധവത്‌കരണ ലഘുലേഖകൾ തയ്യാറാക്കുകയും ചെയ്തു. മാലിന്യം തോന്നുംപോലെ വലിച്ചെറിയാതെ കമ്പോസ്റ്റിലൂടെ പരിഹാരം കണ്ടെത്തി.

ജല-ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലും കുട്ടികൾ മുന്നോട്ടുപോയി. ഓരോ ക്ലാസിലും എനർജി ലീഡർമാരെ തിരഞ്ഞെടുത്തു. സ്വന്തം വീടുകളിലെ വൈദ്യുതിബിൽ താരതമ്യംചെയ്ത് എങ്ങനെ ഉപയോഗം കുറയ്ക്കാമെന്ന് കണ്ടെത്തി. സീഡ് പോലീസിന്റെ നേതൃത്വത്തിലായിരുന്നു ജലസംരക്ഷണപ്രവർത്തനം. ‍മെഡിക്കൽ ക്യാമ്പും ട്രാഫിക്-അഗ്നിസുരക്ഷാ ബോധവത്കരണവും നടത്തി.

പൂമ്പാറ്റ ഉദ്യാനവും ഔഷധസസ്യത്തോട്ടവും കിളികൾക്ക് കുടിവെള്ളവും കുട്ടികളൊരുക്കി.

പേനയും പുസ്തകവുമുൾപ്പെടെയുള്ള പഠനസാമഗ്രികളുടെ വിൽപ്പനയ്ക്കായി സ്കൂളിൽ ‘ഓണസ്റ്റി കൗണ്ടറു’ണ്ട്. സ്വമേധയാ വില നൽകി സാധനങ്ങളെടുക്കാം. കുട്ടികളുടെ മനസ്സിൽ സത്യത്തിന്റെ മൂല്യമുറപ്പിച്ചാണ് കൗണ്ടർ പ്രവർത്തിക്കുന്നത്.

പ്രിൻസിപ്പൽ ബി.പി. സിന്ധു, സീഡ് അധ്യാപക കോ-ഓർഡിനേറ്റർ ജി.വി. ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

ജില്ലയിൽ ഒന്നാമതെത്തുന്ന സ്കൂളിനാണ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.

ഹരിതവിദ്യാലയം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സ്കൂളുകൾക്ക് 15,000, 10,000, 5000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.

മികച്ച അധ്യാപക കോ-ഓർഡിനേറ്റർക്ക് 5000 രൂപയും പ്രശസ്തിപത്രവും ഹരിതമുകുളം പുരസ്കാരം ലഭിച്ച എൽ.പി. വിഭാഗത്തിനുള്ള വിദ്യാലയങ്ങൾക്ക് 5000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.

എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ മികച്ച കൃഷിത്തോട്ടം ഒരുക്കിയ കുട്ടിക്കർഷകരിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപയും പ്രശസ്തിപത്രവും നൽകും. വിദ്യാഭ്യാസ ജില്ലാ തലത്തിൽ സീഡ് പ്രവർത്തനങ്ങളിൽ മികവുകാട്ടുന്ന വിദ്യാർഥികൾക്ക് ‘ജെം ഓഫ് സീഡ്’ പുരസ്കാരവും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്ക് ‘ഹരിതജ്യോതി’ പ്രശംസാപത്രവും നൽകും.


ഹരിതവിദ്യാലയം പുരസ്കാരം

ജി.യു.പി.എസ്. നടുവട്ടം,സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ,ബി.ഇ. എം. യു.പി. സ്കൂൾ, ബിലാത്തികുളം,

ഹരിതജ്യോതി പുരസ്കാരം

ഫാറൂഖ് എച്ച്.എസ്. ചേവായൂർ, എ.യു.പി. സ്കൂൾ പ്രസന്റേഷൻ എച്ച്.എസ്.എസ്. ചേവായൂർ

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

ഒ. ശ്രീബ (ജി.യു.പി.എസ്. നടുവട്ടം)

ജെം ഓഫ് സീഡ്

എസ്. ആദിത്യ മാധവ്. (പ്രസന്റേഷൻ എച്ച്.എസ്.എസ്. ചേവായൂർ)

ഹരിതവിദ്യാലയം പുരസ്കാരം

സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ, മൈക്കാവ്‌ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ, വേനപ്പാറ സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തിരുവമ്പാടി

ഹരിതജ്യോതി പുരസ്കാരം

പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ അഗസ്ത്യൻമുഴി, ഒലിവ് പബ്ലിക് സ്കൂൾ പേരാമ്പ്ര, എം. എ.എം.യു.പി. സ്കൂൾ വിളക്കാംതോട് ,ജി.യു.പി. സ്കൂൾ പുത്തൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കൂടരഞ്ഞി ,എ.യു.പി. സ്കൂൾ മാട്ടനോട്

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

അനിൽ ജോൺ (എം.എ.എം. യു.പി. സ്കൂൾ വിളക്കാംതോട്)

ഹരിതമുകുളം

ബ്ലോസ്സം ഇംഗ്ലീഷ് സ്കൂൾ കൈനാട്ടി സെയ്ന്റ് ഫിലോമിനാസ്,എ.എൽ.പി. സ്കൂൾ മേരിക്കുന്ന്

ഹരിതമുകുളം-പ്രോത്സാഹന സമ്മാനം

എം.എം.എൽ.പി.എസ്. ചാലിയം, തളീക്കര എൽ.പി. സ്കൂൾ സെയ്ന്റ് ജോസഫ് എൽ.പി. എസ്. കോടഞ്ചേരി,വിളയാട്ടൂർ-എളമ്പിലാട് എൽ.പി. സ്കൂൾ

എന്റെ കൃഷിത്തോട്ടം-കുട്ടിക്കർഷകൻ

മാനുവൽ ജോസഫ് (സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തിരുവമ്പാടി), കെ.കെ. ആദിത്. (സംസ്കൃതം എച്ച്.എസ്. വട്ടോളി), അനാം അഹമ്മദ് (ഫാറൂഖ് എച്ച്.എസ്.)

ഹരിത വിദ്യാലയം പുരസ്കാരം

സംസ്കൃതം എച്ച്.എസ്. വട്ടോളി, വീമംഗലം യു.പി. സ്കൂൾ,വിദ്യാനികേതൻ പബ്ലിക് സ്കൂൾ അയനിക്കാട്

ഹരിതജ്യോതി പുരസ്കാരം

നാഷണൽ എച്ച്.എസ്.എസ്. വട്ടോളി കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്. ഓർക്കാട്ടേരി

മികച്ച അധ്യാപക കോ-ഓർഡിനേറ്റർ

എസ്. അരവിന്ദ് (വീമംഗലം യു. പി. സ്കൂൾ)

April 01
12:53 2023

Write a Comment

Related News