SEED News

എറണാകുളം ജില്ല വിജയികൾ



പിറന്നാൾ ദിനത്തിൽ ഒന്നാം ക്ലാസുകാരി അലംകൃത സ്‌കൂൾമുറ്റത്ത് നട്ടത് ഒരു മാവിൻതൈയാണ്, പ്ലസ്ടുക്കാരി സൈറാ ബെന്നി നട്ടത് അരളിയും. ‘പച്ചക്കുട’ നിവർത്തി തേവയ്ക്കൽ വിദ്യോദയ സ്‌കൂൾ കുട്ടികൾക്ക് സ്വാഗതമോതുന്നത് ഹരിതശോഭയാർന്ന ഒരു ലോകത്തേക്കാണ്.

മരങ്ങളെയും പുഴകളെയും മലകളെയുമൊക്കെ സ്നേഹിക്കാൻ കുട്ടികൾക്കു മുന്നിൽ പുതിയ പാഠങ്ങൾ തുറന്ന വിദ്യോദയ സ്‌കൂളിന് അർഹതയ്ക്കുള്ള അംഗീകാരം തന്നെയായിട്ടാണ് ‘മാതൃഭൂമി’ സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം തേടിയെത്തുന്നത്.

പച്ചക്കറികൃഷിയുടെ വിസ്മയലോകമാണ് വിദ്യോദയയുടെ സീഡ് പ്രവർത്തനങ്ങളിലെ തിളക്കമാർന്ന നേട്ടങ്ങളിലൊന്ന്. പയർ, മുളക്, ചീര, മുരിങ്ങ, ഇഞ്ചി, മഞ്ഞൾ, ചേന, കപ്പ, വാഴ എന്നിങ്ങനെ ഒട്ടേറെ പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. വിളവ് സ്‌കൂൾ കാന്റീനിലാണ് ഉപയോഗിക്കുന്നത്. ചെറായിയിലെ പൊക്കാളിപ്പാടം വിളവെടുപ്പിൽ വിദ്യോദയയിലെ കുട്ടികൾ പങ്കെടുത്തിരുന്നു. സ്‌കൂളിലെ മത്സ്യക്കുളത്തിൽ അഞ്ഞൂറോളം മീനുകളുണ്ട്. വ്യത്യസ്തങ്ങളായ മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ ശേഖരിക്കുകയും അവ പ്രദർശിപ്പിക്കുകയും ചെയ്യുന്ന സീഡ് മ്യൂസിയമാണ് മറ്റൊരു സവിശേഷത.

ഊർജ ഉപഭോഗം കുറയ്ക്കുന്നതിനുള്ള സയൻസ് എക്സിബിഷനും വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള സോളാർ പ്ലാന്റും വിദ്യോദയയുടെ പ്രത്യേകതയാണ്.

വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളും പ്രകൃതിസ്നേഹത്തിന്റെ മായാത്ത അടയാളമാണ്. കുട്ടികളിൽ ശുചിത്വ ബോധവും ആരോഗ്യ ബോധവും ഉണ്ടാക്കുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങളും വിദ്യോദയയെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിലൊന്നാണ്.

പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം എന്നും വിദ്യോദയയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. കഴിഞ്ഞ അഞ്ചുവർഷമായി പ്ലാസ്റ്റിക് ഫ്രീ സോൺ ആണ് ഈ വിദ്യാലയം.

ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ അദ്‌ഭുത ലോകംതന്നെയാണ് വിദ്യോദയ. പ്ലാവ്, തെങ്ങ്, പുളി, ആഞ്ഞിലി, മാവ്, അരണ, ഈട്ടി, അശോകം, തേക്ക്, മഞ്ചാടി, രാജമല്ലി, നെല്ലി, യൂക്കാലി, ഞാവൽ, റബ്ബർ, കറിവേപ്പ്, കശുമാവ്, റമ്പൂട്ടാൻ, കണിക്കൊന്ന, മുള, കാട്ടുമുന്തിരി, പപ്പായ, സപ്പോട്ട, ചെമ്പകം, പേര, ചാമ്പ, ചൂരൽ, ഇലഞ്ഞി, മാതളം, കരയാമ്പൂ, കറുവപ്പട്ട, മന്ദാരം, ജാതി, വാക എന്നിങ്ങനെ എത്രയോ മരങ്ങളാണ് വിദ്യോദയയുടെ മുറ്റത്ത് ഹരിതശോഭയാകുന്നത്.

ആവാസവ്യവസ്ഥയിൽ കാടുകളുടെ സ്ഥാനം മനസ്സിലാക്കാനുള്ള പഠനയാത്രകളും കാവിലേക്കുള്ള യാത്രയുമൊക്കെ കുട്ടികൾക്ക് പുതിയ ലോകങ്ങളാണ് തുറന്നുകൊടുത്തത്. ‘പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടവും’ ‘വാഴയ്ക്കൊരു കൂട്ട് തുടങ്ങിയ പദ്ധതികളും വിദ്യോദയയിലെ കുട്ടികളുടെ പ്രകൃതിസ്നേഹത്തിന്റെ അടയാളം തന്നെയാണ്. ‘ആരാമത്തിൻ രോമാഞ്ചവും’ ‘എന്റെ വീട് എന്റെ കൃഷിയും’ ഉൾപ്പെടെയുള്ള പരിപാടികളും ഇതേ സ്നേഹത്തിന്റെ അടയാളമാണ്. സീഡ് കോ-ഓർഡിനേറ്റർ എസ്. തനൂജയുടെ നേതൃത്വത്തിലാണ് വിദ്യോദയയുടെ ഹരിത പ്രവർത്തനങ്ങൾ ശോഭയോടെ മുന്നേറുന്നത്.



ഹരിത വിദ്യാലയം പുരസ്കാരങ്ങൾ നേടിയവർ

എറണാകുളം വിദ്യാഭ്യാസ ജില്ല

1. ഔവർ ലേഡി സി.ജി.എച്ച്.എസ്. പള്ളുരുത്തി

2. എസ്.ബി.ഒ.എ. പബ്ലിക് സ്കൂൾ (സീനിയർ സെക്കൻഡറി) സൗത്ത് ചിറ്റൂർ

3. സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ല

1. ഗവ. യു.പി. സ്‌കൂൾ പായിപ്ര

2. ഗാർഡിയൻ ഏഞ്ചൽ ഇ.എം.എച്ച്.എസ്.എസ്. മണ്ണൂർ

3. പി.യു.പി.എസ്. വെള്ളാരംകല്ല്

ആലുവ വിദ്യാഭ്യാസ ജില്ല

1. ചാവറ ദർശൻ സി.എം.ഐ. പബ്ലിക് സ്‌കൂൾ, കൂനമ്മാവ്

2. ഗവ. യു.പി. സ്‌കൂൾ ഇല്ലിത്തോട്

3. ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്‌കൂൾ, കരുമാല്ലൂർ

കോതമംഗലം വിദ്യാഭ്യാസ ജില്ല

1. മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം

2. ശോഭന ഇ.എം. എച്ച്.എസ്. കോതമംഗലം

3. മാർ കൗമ എച്ച്.എസ്.എസ്. വേങ്ങൂർ

ഹരിതജ്യോതി പുരസ്കാരങ്ങൾ നേടിയവർ

എറണാകുളം വിദ്യാഭ്യാസ ജില്ല

1. ചിന്മയ വിദ്യാലയ, വടുതല

2. നളന്ദ പബ്ലിക് സ്‌കൂൾ, തമ്മനം

3. ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ വടുതല

4. ലിറ്റിൽഫ്ളവർ യു.പി. സ്‌കൂൾ ചേരാനല്ലൂർ

ആലുവ വിദ്യാഭ്യാസ ജില്ല

1. ഭവൻസ് വരുണ വിദ്യാലയ, തൃക്കാക്കര

2. എച്ച്.ഡി.പി.വൈ. ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂൾ അണ്ടിപ്പിള്ളിക്കാവ്

3. ഗവ. വി.എച്ച്.എസ്.എസ്. അമ്പലമുകൾ

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല

1. സെയ്ന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂൾ, ഇലഞ്ഞി

2. ജി.വി.എച്ച്.എസ്.എസ്. ഈസ്റ്റ് മാറാടി

കോതമംഗലം വിദ്യാഭ്യാസ ജില്ല

1. മാർ ഔഗേൻ എച്ച്.എസ്. കോടനാട്

2. ഫാ. ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്. പുതുപ്പാടി

3. സെയ്ന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. കോതമംഗലം

ഹരിതമുകുളം എൽ.പി. വിഭാഗം

എറണാകുളം റവന്യൂ ജില്ല

എൽ.പി.എസ്. കൈപ്പട്ടൂർ

പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ

1. ജി.എൽ.പി.എസ്. മലയാറ്റൂർ

2. ജി.എൽ.പി.എസ്. കോഴിപ്പിള്ളി

3. ജി.എൽ.പി.എസ്. കടവൂർ

ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർ

1. ഷിജു ജോസ് കെ.ജെ.-സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി (എറണാകുളം വിദ്യാഭ്യാസ ജില്ല)

2. ഗോപിക സുരേഷ് - ഗാഡിയൻ ഏഞ്ചൽ ഇ.എം.എച്ച്.എസ്. മണ്ണൂർ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല)

3. ഡോ. തനൂജ - വിദ്യോദയ തേവയ്ക്കൽ (ആലുവ വിദ്യാഭ്യാസ ജില്ല)

4. ടിഷു ജോസഫ് - സെയ്ന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. കോതമംഗലം (കോതമംഗലം വിദ്യാഭ്യാസ ജില്ല)

ജെം ഓഫ് സീഡ്

1. അമീന നസ്റിൻ - ഔവർ ലേഡി സി.ജി.എച്ച്.എസ്. - പള്ളുരുത്തി എറണാകുളം വിദ്യാഭ്യാസ ജില്ല

2. ബിനു ബിനോജ് -പി.യു.പി. സ്‌കൂൾ വെള്ളാരംകല്ല് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല

3. അനഘ കൃഷ്ണ - എച്ച്.ഡി.പി.വൈ. ഇ.എം. സ്‌കൂൾ അണ്ടിപ്പിള്ളിക്കാവ്. ആലുവ വിദ്യാഭ്യാസ ജില്ല

4. ബിൽന മോൾ കെ. - മാർ കൗമ എച്ച്.എസ്.എസ്. വേങ്ങൂർ. കോതമംഗലം വിദ്യാഭ്യാസ ജില്ല

സീഡ് റിപ്പോർട്ടർ

1. മുഹമ്മദ് കാഷിഫ് - മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം





April 01
12:53 2023

Write a Comment

Related News