അവർ കണ്ടറിഞ്ഞു ചങ്ങരം പാടത്തെ പക്ഷികളെ
ആലപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബ്, കോട്ടയം നേച്ചർ സൊസൈറ്റി, ഗ്രീൻ ലീഫ് നേച്ചർ എന്നിവ ചേർന്ന് വിദ്യാർഥികൾക്കായി പക്ഷിനിരീക്ഷണവും സെമിനാറും നടത്തി. ‘ചങ്ങരം പാടത്തെ പക്ഷിക്കാഴ്ചകൾ’ എന്ന പക്ഷിനിരീക്ഷണപരിപാടി കോട്ടയം നേച്ചർ സൊസൈറ്റിയിലെ ഹരികുമാർ മാന്നാർ ഉദ്ഘാടനംചെയ്തു. ഡോ. ലക്ഷ്മി ജയകുമാർ, ഡോ. ബിന്ദുകൃഷ്ണൻ, അജയ് നീലംപേരൂർ, പ്രദീപ് അയ്മനം, സജിത്ത് നീലംപേരൂർ, അനീഷ് മോഹൻ തമ്പി, വിപിൻ പി. നാഥ് എന്നിവർ പക്ഷികളെ പരിചയപ്പെടുത്തി. തുറവൂർ ടി.ഡി. സ്കൂളിൽനടന്ന, ‘നാം അറിയുന്ന പ്രകൃതി’ എന്ന സെമിനാർ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി ഉദ്ഘാടനംചെയ്തു. കോട്ടയം നേച്ചർ സൊസൈറ്റി സെക്രട്ടറി ഡോ. എൻ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണംനടത്തി. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ എം.എസ്. ഗോപകുമാർ അധ്യക്ഷനായി. ഗ്രീൻ ലീഫ് നേച്ചർ വൈസ് പ്രസിഡന്റ് ആർ. വേണുഗോപാൽ, തുറവൂർ ടി.ഡി. ടി.ടി.ഐ. പ്രിൻസിപ്പൽ കുമാരി പദ്മം, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ഇ.ആർ. ജയ തുടങ്ങിയവർ പ്രസംഗിച്ചു. വാസയോഗ്യമായഭൂമി എന്ന വിഷയത്തിൽ ഗ്രീൻ ലീഫ് നേച്ചർ വൈസ് പ്രസിഡന്റ് ആർ. വേണുഗോപാൽ ക്ളാസ് നയിച്ചു. പക്ഷിനിരീക്ഷണത്തിലും സെമിനാറിലും 200 കുട്ടികൾ പങ്കെടുത്തു. 56ഇനം പക്ഷികളെ കുട്ടികൾക്ക് നിരീക്ഷിക്കാനായി.
April 01
12:53
2023