SEED News

വെള്ളംകുളങ്ങര ഗവ.യു.പി. സ്കൂളിനു ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം

ആലപ്പുഴ: മുറ്റത്തെ പൂക്കളല്ല, നാട്ടിൻപുറത്ത് താനേ വളർന്ന പൂക്കളെ തേടിയാണ് ഈ കുട്ടികൾ ഇറങ്ങിയത്. തുമ്പയും മുക്കുറ്റിയും കറുകയും ആമ്പലുമെല്ലാം അവർ കണ്ടെത്തിയപ്പോൾ സ്വന്തമായത് മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം. നാട്ടുചെടികൾ പൂവിടുന്ന കാലവും കാലാവസ്ഥയുമെല്ലാം അവർ നോട്ടുപുസ്തകത്തിൽ കുറിച്ചുവെച്ചു. ഒടുവിൽ ആ പൂക്കളെല്ലാം ക്ലാസ് മുറികളിലെത്തിച്ച് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി പ്രദർശനവും നടത്തി. 
വെള്ളംകുളങ്ങര ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് നാട്ടുപൂക്കളിലൂടെ പ്രകൃതിയെയും ചുറ്റുപാടിനെയും അറിയാനുള്ള ശ്രമം നടത്തിയത്. ഇതിനൊപ്പം ജൈവ പച്ചക്കറി തോട്ടമൊരുക്കുകയും സ്കൂളിലും പൊതുവിടങ്ങളിലും വൃക്ഷത്തൈകൾ നട്ടുസംരക്ഷിക്കുകയുംചെയ്തു.
കാർഷിക ബോധവത്കരണ ക്ലാസ്സുകൾ, സൈക്കിൾ റാലി, ലഹരിവിരുദ്ധ റാലി, ജൈവ വൈവിധ്യ സെൻസസ്, ദിനാചരണങ്ങൾ, ഊർജ സംരക്ഷണ ലഘുലേഖ തയ്യാറാക്കൽ എന്നിവ നടത്തി. നിലവിലെ അവസ്ഥയെപ്പറ്റി പഠനം നടത്തി ജലാശയം വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ക്ലബ്ബ് രൂപവത്കരിച്ച് ബോധവത്കരണം നടത്തി. ‘ഹരിത മനോഹരം എന്റെ ഗ്രാമം’ പദ്ധതിയിലൂടെ നാട്ടിലിറങ്ങി. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എസ്. സിന്ധുവും മറ്റധ്യാപകരും ചേർന്നാണു പ്രവർത്തനങ്ങൾ നയിക്കുന്നത്. പ്രഥമാധ്യാപിക കെ.കെ. ഷൈല, പി.ടി.എ. പ്രസിഡന്റ് ആർ. ഗിരീഷ്, സീനിയർ അധ്യാപകൻ വി. രജനീഷ്, അധ്യാപിക വി.കെ. അനുശ്രീ എന്നിവർ പിന്തുണയുമായുണ്ട്.
ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം 25,000 രൂപയും സർട്ടിഫിക്കറ്റും മാതൃഭൂമി സീഡ്‌ ഫെഡറൽ ബാങ്കുമായി നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിൽ ഒന്നാമതെത്തുന്ന വിദ്യാലയത്തിനാണു ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം. 25,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങിയതാണു പുരസ്കാരം. വിദ്യാഭ്യാസജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ഹരിതവിദ്യാലയങ്ങൾക്കു യഥാക്രമം 15,000, 10,000, 5,000 രൂപയും സർട്ടിഫിക്കറ്റും നൽകും. വിദ്യാഭ്യാസജില്ലാതലത്തിൽ ഹരിതജ്യോതി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് പ്രശംസാപത്രം ലഭിക്കും. എൽ.പി. വിഭാഗത്തിൽ ഹരിതമുകുളം പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രോത്സാഹന സമ്മാനത്തിന്‌ അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകും.
മികച്ച സീഡ് അധ്യാപക 
കോ-ഓർഡിനേറ്റർക്ക് 5,000 രൂപയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. സീഡ് പ്രവർത്തനങ്ങളിൽ മികവു കാട്ടിയ ജെം ഓഫ് സീഡിന് സർട്ടിഫിക്കറ്റു ലഭിക്കും. ഏറ്റവും മികച്ച സീഡ് റിപ്പോർട്ടർക്ക് ബെസ്റ്റ് സീഡ് റിപ്പോർട്ടർ പുരസ്കാരവും പ്രശസ്തിപത്രവും ലഭിക്കും. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ മികച്ച കൃഷിത്തോട്ടമൊരുക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കുട്ടിക്കർഷകർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപയും സർട്ടിഫിക്കറ്റും നൽകും.
മാതൃഭൂമി സീഡ് 
പുരസ്കാര ജേതാക്കൾ
2022-2023 വർഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ വെള്ളംകുളങ്ങര ഗവ. യു.പി. സ്കൂളിന്.
മറ്റുപുരസ്കാരങ്ങൾ ചുവടെ
ആലപ്പുഴ വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1) ടൈനി ടോട്സ്‌ ജൂനിയർ സ്കൂൾ, തോണ്ടൻകുളങ്ങര 2)ഗവ. എച്ച്.എസ്.എസ്., വീയപുരം
3) യു.പി.എസ്., പുന്നപ്ര
ഹരിതജ്യോതി പുരസ്കാരം
1) എച്ച്.എസ്.എസ്., തിരുവമ്പാടി
2) ഗവ. ഗേൾസ് എച്ച്.എസ്.എസ്., ഹരിപ്പാട്
3) വിദ്യാ പബ്ലിക് സ്കൂൾ, കരുവാറ്റ
ഗവ. യു.പി.എസ്., കളർകോട്
4) എസ്.ഡി.വി.ജി.യു.പി.എസ്., നീർക്കുന്നം
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ
എസ്. സിന്ധു (ഗവ.യു.പി.എസ്., വെള്ളംകുളങ്ങര)
ജെം ഓഫ് സീഡ്
അഭിനവ് രതീഷ് (ടൈനി ടോട്‌സ് ജൂനിയർ സ്കൂൾ, തോണ്ടൻകുളങ്ങര)
മാവേലിക്കര വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1 ജെ.എഫ്.കെ.എം. വി.എച്ച്.എസ്.എസ്., കട്ടച്ചിറ
2) കെ.കെ.എം. ജി.വി.എച്ച്.എസ്.എസ്., ഇലിപ്പക്കുളം
3) ഗവ. മുഹമ്മദൻസ് എച്ച്.എസ്., കൊല്ലകടവ്
ഹരിതജ്യോതി പുരസ്കാരം
1) വി.വി.എച്ച്.എസ്.എസ്., താമരക്കുളം
2) കരയോഗം യു.പി.എസ്., പാവുക്കര
3) ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്
4) എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്
5) ഗവ. ഗേൾസ്. എച്ച്.എസ്.എസ്., മാവേലിക്കര
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ
എച്ച്. അൻവർ (ഗവ. മുഹമ്മദൻസ് എച്ച്.എസ്., കൊല്ലകടവ്)
ജെം ഓഫ് സീഡ്
എ. അഭിനവ് (കെ.കെ.എം. ജി.വി.എച്ച്.എസ്.എസ്., ഇലിപ്പക്കുളം)
കുട്ടനാട് വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1) സെയന്റ് മേരീസ് എൽ.പി.എസ്., എടത്വാ
2) ടി.എം.ടി. എച്ച്.എസ്., തലവടി
3) ബി.ബി.എം. എച്ച്.എസ്., വൈശ്യംഭാഗം
ഹരിതജ്യോതി പുരസ്കാരം
1) ഡി.വി.എച്ച്.എസ്.എസ്., കണ്ടങ്കരി
2) എൽ.എം.എച്ച്.എസ്.എസ്., പച്ച
3) എ.എസ്.യു.പി.എസ്., തലവടി
സെയ്ന്റ് സേവ്യേഴ്‌സ് യു.പി.എസ്., പച്ച
4) ടി.എസ്.എസ്. ഗവ. യു.പി.എസ്., തകഴി
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ
എസ്. പുഷ്പറാണി (ടി.എം.ടി. എച്ച്.എസ്., തലവടി)
ജെം ഓഫ് സീഡ്
റയാൻ അനിൽ (എ.എസ്. യു.പി.എസ്., തലവടി)
ചേർത്തല വിദ്യാഭ്യാസ ജില്ല
ഹരിതവിദ്യാലയം പുരസ്കാരം
1) സെയ്ന്റ് മൈക്കിൾസ് എച്ച്.എസ്. കാവിൽ
2) ഗവ. ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം
3) സെയ്ന്റ് മേരീസ് ഗേൾസ് എച്ച്.എസ്., ചേർത്തല
ഹരിതജ്യോതി പുരസ്കാരം
1) ഇ.സി.ഇ.കെ. യൂണിയൻ എച്ച്.എസ്., ചമ്മനാട്
2) ഗവ. ഗേൾസ് എച്ച്.എസ്.എസ്., ചേർത്തല
3) ഗവ. യു.പി.എസ്., തമ്പകച്ചുവട്
4) ഗവ. യു.പി.എസ്., നെടുമ്പ്രക്കാട്
5) ഗവ. യു.പി.എസ്., കടക്കരപ്പള്ളി
6) ഗവ. യു.പി.എസ്., ഉഴുവ
മികച്ച അധ്യാപക കോ-ഓർഡിനേറ്റർ
പി.വി. രാജി (ഗവ.ടി.ഡി. എൽ.പി.എസ്., തുറവൂർ)
ജെം ഓഫ് സീഡ്
അമീർ അൻസാരി (ഗവ. യു.പി.എസ്., തമ്പകച്ചുവട്)
ഹരിതമുകുളം  
(എൽ.പി. വിഭാഗം)
പി.എൻ.പി.എം. എൽ.പി.എസ്., താമരക്കുളം
ഹരിത മുകുളം 
പ്രശംസാപത്രം
1) സെയന്റ് മേരീസ് എൽ.പി.എസ്., ചാരുംമൂട്
2) എ.പി.എം. എൽ.പി.എസ്., കൊട്ടയ്ക്കാട്ടുശ്ശേരിക്കര
3) ഗവ. ആസാദ് മെമ്മോറിയൽ എൽ.പി.എസ്., കായിപ്പുറം
4) ഗവ. ടി.ഡി. എൽ.പി.എസ്., തുറവൂർ
സീഡ് റിപ്പോർട്ടർ
ആൻ കാതറീൻ ആന്റണി, സെയ്ന്റ് മേരീസ് ഗേൾസ് എച്ച്.എസ്., ചേർത്തല
എന്റെ 
കൃഷിത്തോട്ടം 
1) പി.എസ്. പ്രണവ് (എച്ച്.എസ്.എസ്., തിരുവമ്പാടി)
2) ജെ. അഭിനന്ദ് (എഫ്.കെ.എം. വി.എച്ച്.എസ്.എസ്., കട്ടച്ചിറ)
3) അഞ്ജലീ ബാബു (ഗവ. യു.പി.എസ്., ഉഴുവ).

April 01
12:53 2023

Write a Comment

Related News