കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിന് 'ശ്രേഷ്‌ഠ ഹരിതവിദ്യാലയം' പുരസ്കാരം
കോട്ടയം: സ്കൂളങ്കണത്തിന് പുറത്തേക്കും സീഡ് പ്രവർത്തനം വ്യാപിപ്പിച്ച കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിന് ഇത്തവണത്തെ 'ശ്രേഷ്‌ഠ ഹരിതവിദ്യാലയം' പുരസ്കാരം. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മാതൃഭൂമി സീഡ് ആപ്തവാക്യം അന്വർഥമാക്കുന്ന പ്രവൃത്തികളാണ് ജില്ലാ തലത്തിൽ ഒന്നാമതെത്തിയ സ്കൂൾ ഏറ്റെടുത്തവയിലേറെയും. സീഡ് റിപ്പോർട്ടർ വാർത്തയെ തുടർന്ന് നഗരസഭ വഴിവക്കിലെ മാലിന്യം നീക്കി ബോർഡ് വെച്ചതും പാതയോരങ്ങളിൽ പൂച്ചെടികൾ, ഫലവൃക്ഷ തൈകൾ, തണൽ മരങ്ങൾ എന്നിവ നടുന്ന 'ഹരിതം സുന്ദരം എന്റെ നാട്' പദ്ധതിയുമെല്ലാം വേറിട്ടതായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന് ജൈവ ബിന്നുകൾ, ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഡോക്യുമെന്ററി, കുട്ടികളുടെ സത്യസന്ധത അവരെ ബോധിപ്പിക്കാൻ ഹോണസ്റ്റി ഷോപ്പ്, വിത്ത് പേനകൾ, വിത്തുകളുടെ സംരക്ഷണത്തിന് സീഡ് ബോൾ, പറവയ്ക്കൊരു തണ്ണീർക്കുടം, പ്രകൃതി സംരക്ഷണ സന്ദേശവുമായി ഫ്ലാഷ് മോബ്, അർഹരായ കുട്ടികൾക്ക് സഹായം നൽകാൻ കൈത്താങ്ങാകാം കരുതലോടെ പദ്ധതി, സഹജീവികൾക്ക് സാന്ത്വനമേകാൻ സീഡ് കുടുക്ക, ബോധവൽക്കരണ ക്ലാസുകൾ , ദിനാചരണങ്ങൾ, സീഡ് തുടർപ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾ സ്കൂൾ ഏറ്റെടുത്തു നടപ്പാക്കി. സീഡ് റിപ്പോർട്ടർ കെ.ആർ.ആദർശ്, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ആഷ്‌ലി വി.തോമസ്, സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് പി.ഈപ്പൻ എന്നിവർ മുൻപിൽ നിന്നു നയിച്ചപ്പോൾ, പി.ടി.എ., വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളും സീഡ് പ്രവർത്തനത്തിനൊപ്പം നിന്നു. മറ്റ് പുരസ്‌കാരങ്ങൾ കോട്ടയം വിദ്യാഭാസജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം : ജി.എൽ.പി.ജി.എസ്, ആർപ്പൂക്കര രണ്ടാം സ്ഥാനം : ജി.യു.പി.എസ്, കുമാരനല്ലൂർ മൂന്നാം സ്ഥാനം : മൗണ്ട് കാർമൽ എച്ച്.എസ്, കഞ്ഞിക്കുഴി ഹരിത ജ്യോതി പ്രശംസ പത്രം സി.എം.എസ്.എച്ച്.എസ്, പള്ളം ഡി.വി.എൽ.പി.എസ്, കുമാരനല്ലൂർ എസ്.എൻ.ഡി.പി.എൽ.പി.എസ്, ആർപ്പൂക്കര ഗവ.എൽ.പി.എസ്, മുടിയൂർക്കര ജെം ഓഫ് സീഡ് - സ്റ്റെഫാനിയ തോമസ് (മൗണ്ട് കാർമൽ എച്ച്.എസ്, കഞ്ഞിക്കുഴി) ബെസ്ററ് ടീച്ചർ കോ- ഓർഡിനേറ്റർ - എൽസമ്മ എ (മൗണ്ട് കാർമൽ എച്ച്.എസ്, കഞ്ഞിക്കുഴി) പാലാ വിദ്യാഭാസജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം : ഗവ. എൽ.പി.എസ്, കൊണ്ടാട് രണ്ടാം സ്ഥാനം : ഗവ. എൽ.പി.എസ്, പിറയാർ മൂന്നാം സ്ഥാനം : ഗവ. യു.പി.എസ്, വലവൂർ ഹരിത ജ്യോതി പ്രശംസ പത്രം സെൻറ്. ജോൺസ് എച്ച് എസ് , കുറുമണ്ണ് സെൻറ് . തോമസ് എൽ പി എസ് പുന്നത്തുറ ജെം ഓഫ് സീഡ് ഏയ്ഞ്ചൽ ത്രേസിയ സിൽജു (ഗവ. എൽ.പി.എസ്, കൊണ്ടാട് ) ബെസ്ററ് ടീച്ചർ കോ- ഓർഡിനേറ്റർ അനീഷ് ആൻ്റണി (ഗവ. എൽ.പി.എസ്, പിറയാർ ) കാഞ്ഞിരപ്പള്ളി വിദ്യാഭാസജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം : സെൻറ് . മേരീസ് ഗേൾസ് എച്ച്.എസ് , കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനം : ടി.വി.എച്ച്.എസ്, മുട്ടപ്പള്ളി മൂന്നാം സ്ഥാനം : സെൻറ് . തോമസ് എച്ച്.എസ് എരുമേലി ഹരിത ജ്യോതി പ്രശംസ പത്രം സെൻറ് . മരിയ ഗൊരേത്തീസ് ചേന്നാട് സി.കെ.എം. ഇ.എം. എൽ.പി.എസ്, കോരുത്തോട് സെൻറ് മാത്യൂസ് യു.പി.എസ്, എലിക്കുളം ജെം ഓഫ് സീഡ് സോന ബെന്നി (സെൻറ് . മേരീസ് ഗേൾസ് എച്ച്.എസ് , കാഞ്ഞിരപ്പള്ളി) ബെസ്ററ് ടീച്ചർ കോ- ഓർഡിനേറ്റർ രേഷ്‌മ രാധാകൃഷ്ണൻ (ടി.വി.എച്ച്.എസ് മുട്ടപ്പള്ളി) കടുത്തുരുത്തി വിദ്യാഭാസജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം : ഗവ. എൽ.പി.എസ് , വൈക്കം ടൗൺ രണ്ടാം സ്ഥാനം : എസ്.എം.എസ്.എൻ. എച്ച്.എസ് , വൈക്കം മൂന്നാം സ്ഥാനം : സെൻറ് ആഗ്നസ് എച്ച്.എസ്, മുട്ടുചിറ ഹരിത ജ്യോതി പ്രശംസ പത്രം ജി.യു.പി.എസ്, അക്കരപ്പാടം ഇമ്മാനുവെൽസ് എച്ച്.എസ്.എസ്, കോതനല്ലൂർ ജി.ഡി.വി. എച്ച്.എസ്.എസ്, വെച്ചൂർ ജി.വി. എച്ച്.എസ്.എസ്, വൈക്കം വെസ്റ്റ് ബെസ്ററ് ടീച്ചർ കോ- ഓർഡിനേറ്റർ ചിത്ര ജയകുമാർ (എസ്.എം.എസ്.എൻ. എച്ച്.എസ് , വൈക്കം) ഹരിത മുകുളം പുരസ്ക്കാരം ജി.എൽ.പി.ബി.എസ് , ആർപ്പൂക്കര എൻ.എസ്.എം. സി.എം.എസ്. എൽ.പി.എസ്., മൂലേടം കുട്ടികർഷകൻ ഒന്നാം സ്ഥാനം- സൂര്യപ്രസാദ് എം ആർ (എസ്.എം.എസ്.എൻ.എച്ച്.എസ് , വൈക്കം) രണ്ടാം സ്ഥാനം ഗോവിന്ദ് ബിജു (സി.കെ.എം. ഇ.എം.എൽ.പി.എസ്, കോരുത്തോട് ) മൂന്നാം സ്ഥാനം സുദേവ് എസ് (ഗവ.എൽ. പി. എസ്, പിറയാർ ) സീഡ് റിപ്പോർട്ടർ ആദർശ് കെ ആർ (സി.എം.എസ്.കോളേജ് എച്ച്.എസ്, കോട്ടയം)