SEED News

മാതൃഭൂമി ' സീഡ് ' പതിനഞ്ചാം വർഷത്തിലേക്ക്

ജില്ലാതല ഉദ്ഘാടനം നടത്തി


കോട്ടയം : മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന ‘ സീഡ് ‘പദ്ധതി പതിനഞ്ചാം വർഷത്തിലേക്ക്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ - പ്രോജക്ട് ടൈഗർ പി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. കോട്ടയം സി.എം.എസ് കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് തുണിസഞ്ചി കൈമാറിയായിരുന്നു ഉദ്ഘാടനം. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പാരസ്പര്യം നിലനിർത്തണമെന്നും പരിസ്ഥിതിക്ക് വരുന്ന ദോഷങ്ങൾ മനുഷ്യരെയും ബാധിക്കും എന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധിച്ചത് അഭിമാനമായി കാണുന്നുവെന്ന് ഫെഡറൽ ബാങ്ക് കഞ്ഞിക്കുഴി ബ്രാഞ്ച് ഹെഡും സീനിയർ മാനേജരുമായ രക്ഷിത്  പ്രഭു പറഞ്ഞു.കോട്ടയം സി.എം.എസ് കോളേജ് എച്ച്. എസ്. എസ് പ്രിൻസിപ്പൽ ഡോ. സാലി ജേക്കബ് അധ്യക്ഷത വഹിച്ചു.

മാതൃഭൂമി കോട്ടയം റീജണൽ മാനേജർ ടി. സുരേഷ്, കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ സുബിൻ പോൾ, കോട്ടയം അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ വി.ജെ. കവിത സി.എം.എസ് കോളേജ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബിനോയ് പി.ഈപ്പൻ  സ്കൂൾ പ്രഥമ അധ്യാപകൻ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.


June 10
12:53 2023

Write a Comment

Related News