SEED News

മാതൃഭൂമി സീഡിന്റ പ്രവർത്തനം ശ്ലാഘനീയം -ഡെപ്യൂട്ടി സ്പീക്കർ

15-ാം വർഷത്തിലേക്ക് സീഡ്; ആവേശത്തോടെ ഉദ്ഘാടനം


കൊടുമൺ: സാമൂഹിക നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചുവരുന്ന മാതൃഭൂമി സീഡിന്റെ പതിനഞ്ചാംവർഷത്തെ പ്രവർത്തനത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. പരിസ്ഥിതിദിനത്തിൽ കൊടുമൺ ജി.എസ്. സി.വി. എൽ.പി. സ്കൂളിലെ കൊച്ചുകുട്ടികളെ സാക്ഷിനിർത്തി സീഡിന്റെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സീഡിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ പരിസ്ഥിതിപ്രശ്നങ്ങളാണ് ലോകം നേരിടുന്നത്. അവ ലഘൂകരിക്കുവാൻ പുതുതലമുറയെ സജ്ജമാക്കുന്ന സീഡ് പദ്ധതി മാതൃകാപരമാണ്.

സ്വാതന്ത്ര്യസമര തീച്ചൂളയിൽ പിറന്നുവീണ മാതൃഭൂമി പത്രം പരിസ്ഥിതി സംരക്ഷണത്തിൽ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണ്. ശുദ്ധവെള്ളം വിലകൊടുത്തുവാങ്ങുന്ന നാം സമീപഭാവിയിൽ ശുദ്ധവായുവും വിലകൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. -ചിറ്റയം പറഞ്ഞു.

കുട്ടികൾ വീടുകളിൽ നിന്നു എത്തിച്ച സാരികളും കിടക്കവിരികളും ഉപയോഗിച്ച് ഉണ്ടാക്കിയ പരിസ്ഥിതി സൗഹൃദ തുണിസഞ്ചികൾ കുട്ടികൾക്ക് കൈമാറിയാണ് ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ പ്രഥമാധ്യാപിക സുജ കെ. പണിക്കർ അധ്യക്ഷത വഹിച്ചു.

ഫെഡറൽ ബാങ്ക് പറക്കോട് ശാഖ മാനേജരും അസിസ്റ്റൻറ്ട്ട് വൈസ് പ്രസിഡന്റുമായ ബി.ടി. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണം പ്രായഭേദമന്യേ  എല്ലാവരുടെയും ഉത്തരവാദിത്വം ആണ് എന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്നത്തെ തീരുമാനങ്ങളും പ്രവർത്തികളും നാളെ വലിയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺ സർവേറ്റർ ഓഫ് ഫോറെസ്റ് സി.കെ. ഹാബി, കൊടുമൺ കൃഷി ഓഫീസർ സ് ആദില, ഗ്രാമപ്പഞ്ചായത്ത അംഗം എം ജി ശ്രീകുമാർ, സ്കൂൾ എസ്.എം.സി. ചെയര്മാന് അനുകൃഷ്ണ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ സ് പാർവതി, മാതൃഭൂമി കോട്ടയം യൂണിറ്റ് ന്യൂസ് എഡിറ്റർ പി കെ ജയചന്ദ്രൻ, മാർതൃഭുമി ജില്ലാ ബ്യുറോ ചീഫ് പ്രവീൺ കൃഷ്ണൻ, ചീഫ് റിപ്പോർട്ടർ ജി രാജേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾക്ക് വൃക്ഷ തൈകളും വിതരണം ചെയ്തു. 


സ്വയം തുന്നിയ തുണിസഞ്ചിയുമായി ശിവാത്മിക

നാലാം ക്ലാസുകാരി ശിവാത്മികയെ വേദിയിലേക്ക് അധ്യാപികമാർ വിട്ടത് ഒരു തുണിസഞ്ചിയുമായിട്ടായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ മുന്നിലേക്കായിരുന്നു ശിവാത്മികയുടെ വരവ്. വാത്സല്യത്തോടെ ചിറ്റയം കുട്ടിയെ സ്വീകരിച്ചു. കൈയിൽ കരുതിയിരുന്ന തുണി സഞ്ചി ശിവാത്മിക  അദ്ദേഹത്തിന് കൈമാറി. താൻ സ്വയം തുന്നിയ സഞ്ചിയാണെന്ന് കുട്ടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആവേശമായി. തുണിസഞ്ചി ഏറ്റുവാങ്ങിയ ചിറ്റയം ശിവാത്മികയെ അനുമോദിച്ചു.





June 10
12:53 2023

Write a Comment