SEED News

മാതൃഭൂമി സീഡ് 15-ാം വർഷത്തിലേക്ക്; പ്രവർത്തനോദ്ഘാടനം ഇന്ന്


ആലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതി 15-ാം വർഷത്തിലേക്ക്. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച 11-ന് കളർകോട് ജി.എൽ.പി.എസിൽ നടക്കും. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. 
വിദ്യാർഥികളെ പരിസ്ഥിതിയോടൊപ്പം നടത്താനും പരിസ്ഥിതിസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പകരുകയുമാണ് ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യത്തെ മറികടക്കാനൊരു പരിഹാരം എന്ന ലക്ഷ്യവുമായാണ് ഇത്തവണത്തെ പ്രവർത്തനം. 
എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകൾക്ക് സീഡ് പ്രവർത്തനത്തിന്റെ ഭാഗമാകാം.  പുതുതായി സ്കൂളുകളിൽ സീഡ് ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യാം. ഫോൺ: 9495919720.

June 14
12:53 2023

Write a Comment

Related News