SEED News

മാതൃഭൂമി സീഡ് അംഗങ്ങൾ ഫലവൃക്ഷത്തൈകൾ നട്ടു


കൊല്ലകടവ് : കൊല്ലകടവ് ഗവ.മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനമാചരിച്ചു. സീഡ് ക്ലബ്ബംഗങ്ങൾ ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. പ്രാഥമികരോഗ്യകേന്ദ്രത്തിലെ ഡോ. സതീഷ് കണ്ണൻ സീഡ് ക്ലബ്ബംഗങ്ങളുമായി ചേർന്ന് തൈകൾ നട്ടു. 
തുടർന്ന് സ്‌കൂളിൽ പരിസ്ഥിതിദിന പ്രതിജ്ഞ, പോസ്റ്റർരചന, ക്വിസ് മത്സരങ്ങൾ എന്നിവ നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ കുട്ടികൾക്ക് പരിസ്ഥിതിസന്ദേശം നൽകി. ഹെഡ്മാസ്റ്റർ ഡോ. പ്രമോദ് ബാബു, സീഡ് ക്ലബ്ബ് കോ-ഒാർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി 

June 14
12:53 2023

Write a Comment