SEED News

തനിച്ചല്ല, ചേർന്നുനിൽക്കാം സന്ദേശവുമായി സീഡ് ശില്പശാല

താമരശ്ശേരി:നാളെയുടെ വാഗ്ദാനകളായ കുട്ടികൾ തനി ച്ചല്ലെന്ന് ഓർമപ്പെടുത്തിയും അവർക്കൊപ്പം സമൂഹമൊന്നാകെ ചേർന്ന് നിൽക്കുമെന്ന് ഉറപ്പു നൽകിയും മാതൃഭൂമി ഫെഡറൽ ബാങ്ക് സീഡ് അധ്യാപക ശിൽപ്പാശാല.
പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി സമൂഹനന്മ കുട്ടികളിലൂടെയെന്ന മുദ്രാവാക്യമുയർത്തി മാതൃഭൂമി സീഡ് പദ്ധതി 15-ാം വർഷത്തിലേക്ക് മുന്നേറുന്ന വേളയിൽ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാലയാണ് അധ്യാപക പങ്കാളി ത്തംകൊണ്ട് ശ്രദ്ധേയമായത്. സീഡ് പ്രവർ ത്തനങ്ങളുടെ ചുമതല വഹിക്കുന്നവരും പദ്ധതിയിൽ താൽപ്പരരും നൂറോളം അധ്യാപ കരാണ് താമരശ്ശേരി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ ഭാഗമായത്. പുതിയ അധ്യയന വർഷത്തെ പ്രവർത്തനം ചർച്ച ചെയ്യാനും സംശയങ്ങൾ ദുരീകരിക്കാനുമായാണ് ശിൽപ്പാശാല സഘടിപ്പിച്ചത്.

ശില്പശാലയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.എം. മെഹറലി നിർവഹിച്ചു. കുട്ടികൾ ഒരിക്കലും തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തി, തിന്മയുടെ വഴിയിൽ നിന്ന് അവരെ മാറ്റിനടത്തിക്കാനുള്ള നിയോഗമേറ്റെടുത്ത് അധ്യാപകർ മാതൃകയാവണമെന്ന് വി.എം. മെഹറലി അഭിപ്രായപ്പെട്ടു. ഏതൊരു തിന്മയും ആദ്യം പിടിമുറുക്കുന്നത് കുട്ടികളെയാണ്. തിന്മയുടെ വഴികളിലേക്ക് അവർ എളുപ്പം വഴുതി വീഴാം. അത്തരത്തിലുള്ള കുട്ടികളെ പരിവർത്തനം ചെയ്ത് അവരിൽ സാമൂഹികബോധവും പരിസ്ഥിതി ബോധവും വളർത്തുന്ന മാർഗദീപമാവാൻ അധ്യാപകർക്ക് സാധിക്കണം. നല്ല കാർഷിക സംസ്ക്കാരമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ അധ്യാപകർ ആത്മാശം ചേർത്ത് കർമനിരതരാവണം.
അത്തരത്തിലുള്ള മാതൃകാപരമായ സാമൂഹിക പ്രവർത്തനം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്ക് ഈങ്ങാപ്പുഴ ബ്രാഞ്ച് ഹെഡ് ആൻഡ് മാനേജർ രാഹുൽ മാത്യു അധ്യക്ഷനായി. സീഡ് റിസോഴ്സ് പേഴ്സൺ പി.സോമശേഖരൻ, 'തനിച്ചല്ല' പ്രോജക്ട് റിസോഴ്സ് കൺസൽട്ടൻറ് അഡ്വ. ആർ. അപർണാ നാരായണൻ എന്നിവർ ക്ലാസെടുത്തു. മാതൃഭൂമി സീനിയർ റീജണൽ മാനേജർ സി. മണികണ്ഠൻ, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ് ഓർഗനൈസർ കെ.പി. അനുഷ്മ എന്നിവർ സംസാരിച്ചു. അധ്യാപകരായ സി. ഹുസൈൻ കുട്ടി, ഫൈദ്, കെ. ബിന്ദു, എം.കെ. ബാലൻ, ഫാ. റെജി, അനിൽ ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.



June 27
12:53 2023

Write a Comment