SEED News

മാതൃഭൂമി സിഡ് പദ്ധതി കുട്ടികൾക്ക് കരുതലും കൈത്താങ്ങും -കെ.സുധ

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല സംഘടിപ്പിച്ചു

അടൂർ: മാതൃഭൂമിയും ഫെഡറൽ  ബാങ്കും  ചേർന്ന്  സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതി കുട്ടികളുടെ കരുതലും കൈത്താങ്ങുമാണെന്നു ഹയർ സെക്കന്ററി  വിഭാഗം തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടറി ഡയറക്ടർ കെ സുധ പറഞ്ഞു. സീഡ് പദ്ധതിയുടെ ഭാഗമായി ഈ അദ്ധ്യായനവർഷം നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായി  ചർച്ച ചെയ്യുവാനായി അടൂർ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സീഡ് അധ്യാപകർക്കായുള്ള ജില്ലാതല ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
പരിസ്ഥതി സംരക്ഷണത്തിലൂടെ കുട്ടികളെ നന്മയിലേക്ക് നയിക്കുന്ന ഒരു  മഹത് പദ്ധതിയാണ് സീഡ്. സീഡ് ക്ലബ്ബിന്റ ഭാഗമാകുന്നതോടെ ഒരു കുട്ടി സമൂഹത്തിലെ തന്നെ നല്ല പൗരന്മാരായി വളരുകനെന്നും അവർ പറഞ്ഞു. ഫെഡറൽ ബാങ്ക്  അസോസിയേറ്റ് പ്രസിഡന്റും പറക്കോട് ബ്രാഞ്ച് ഹെഡുമായ ബി.ടി. പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. പഠനത്തോടൊപ്പം പ്രകൃതിയെകൂടി അറിയുവാനുള്ള സാഹചര്യം സുരേഷ്‌ടിക്കുന്ന സീഡ് എന്നും സമൂഹത്തിന് മാതൃകയാണ്. വിദ്യാർഥികളിൽ തുടങ്ങുന്ന പരിസ്ഥിതി സ്നേഹം സമൂഹത്തിലെ എല്ലാ തുറകളിലേക്കുമുള്ള സാധ്യതകളാണന്നും ബി.ടി. പ്രവീൺ പറഞ്ഞു. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ അധ്യക്ഷനായി. മാതൃഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് പ്രവീൺ കൃഷ്ണൻ, പത്തനംതിട്ട ചീഫ് റിപ്പോർട്ടർ ജി.രാജേഷ് കുമാർ, റിപ്പോർട്ടർ കെ.സി.ഗിരീഷ് കുമാർ, അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപകൻ പി.ആർ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

July 11
12:53 2023

Write a Comment

Related News