SEED News

സീഡ് പ്രവർത്തനത്തിന് തുടക്കം കുറിച്ച് അധ്യാപക ശിൽപ്പശാല നടത്തി

വടകര: സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യവുമായി മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രകൃതിസംരക്ഷണപദ്ധതിയായ സീഡിന്റെ 15-ാം വർഷ പ്രവർത്തനത്തിന് തുടക്കംകുറിച്ച് വടകര വിദ്യാഭ്യാസജില്ലയിൽ അധ്യാപക ശിൽപ്പശാല നടത്തി. ഈ വർഷം നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിച്ചതിന് പുറമെ പദ്ധതിനടത്തിപ്പിനുള്ള മാർഗനിർദേശങ്ങളും നൽകി. വടകര വിദ്യാഭ്യാസജില്ലയിലെ സീഡ് സ്‌കൂളുകളിലെ കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു.
 വടകര എ.ഇ.ഒ. വി.കെ.സുനിൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. മാതൃഭൂമിയും ഫെഡറൽ ബാങ്കും നടപ്പാക്കുന്ന സീഡ് പദ്ധതി വ്യത്യസ്ത പദ്ധതികളുമായി പതിനഞ്ചാം വർഷത്തിലെത്തി നിൽക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് വടകര ബ്രാഞ്ച് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അജിത്ത് ഐസക് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഒ.കെ.മുരളികൃഷ്ണൻ, സീനിയർ പ്രൂഫ് റീഡർ വി.സി.പ്രമോദ് കുമാർ, മാതൃഭൂമിയുടെ 'തനിച്ചല്ല' പദ്ധതിയുടെ റിസോഴ്‌സ് കൺസൾട്ടന്റ് അഡ്വ. ആർ. അപർണ നാരായണൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മാതൃഭൂമി സീനിയർ റീജിയണൽ മാനേജർ സി.മണികണ്ഠൻ സ്വാഗതവും വടകര സ്റ്റാഫ് കറസ്‌പോണ്ടന്റ് പി.ലിജീഷ് നന്ദിയും പറഞ്ഞു.

July 18
12:53 2023

Write a Comment

Related News