reporter News

മോചനം വേണം തെരുവുനായ ശല്യത്തിൽ നിന്ന്

കൊയിലാണ്ടി : മൂടാടി പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്. ഒരുപാട് വിദ്യാലയങ്ങൾ ഉള്ള ഒരു പ്രദേശമാണ് മൂടാടി. അതിരാവിലെ തന്നെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്കും , മദ്രസയിലേക്കും  പോകുന്ന വഴിയിൽ തെരുവ് നായകൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്. ഒരുപാട് കുട്ടികൾക്ക്  ഇതിനോടകം  നായകളുടെ കടിയേറ്റിട്ടുണ്ട് . എന്റെ വിദ്യാലയത്തിലെ കുട്ടിക്കുനേരെയും തെരുവ് നായ യുടെ അക്രമം ഉണ്ടായി ,  രക്ഷിതാക്കളെല്ലാം ആശങ്കയിലാണ്. അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിൽ എത്രയും പെട്ടന്ന്  ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളായ ഞങ്ങൾ.

സീഡ് റിപ്പോർട്ടർ
മുഹമ്മദ് ബിലാൽ 

 വീമംഗലം യു. പി. സ്കൂൾ, മൂടാടി 

July 18
12:53 2023

Write a Comment