കപ്പക്കൃഷി വിളവെടുത്ത് കാവിൽ സ്കൂളിലെ സീഡ് ക്ലബ്ബ്
തുറവൂർ: കാവിൽ സെയ്ന്റ് മൈക്കിൾസ് ഹൈസ്കൂളിൽ കപ്പക്കൃഷിയിൽ നൂറുമേനി വിളയിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. അരയേക്കർ സ്ഥലത്താണ് 300 ചുവടു കപ്പനട്ടത്. കപ്പക്കമ്പുകൾ നട്ട് വളമിട്ടു വെള്ളമൊഴിച്ചു പരിപാലിച്ചത് കുട്ടികൾ തന്നെയാണ്.
രണ്ടുവർഷം സീസൺ വാച്ച് സ്റ്റേറ്റ് എക്സലൻസി അവാർഡ് ജേതാവായ പ്രധാനാധ്യാപിക ബീനാ തോമസിന്റെ നേതൃത്വത്തിലാണ് കുട്ടികൾ കൃഷിചെയ്തത്.
50 കിലോ മത്തനും കഴിഞ്ഞയാഴ്ച വിളവെടുത്തിരുന്നു. കൂടാതെ, പച്ചമുളക്, ചീര, വഴുതന, തക്കാളി, വെണ്ട എന്നീ പച്ചക്കറികളും സ്കൂൾ അങ്കണത്തിൽ പരിപാലിച്ചുവരുന്നു. അധ്യാപകരായ മിനിമോൾ ജോസഫ്, ഡോണ, ജിയ, ഹാൻസ, സ്മിത, വിനോദ്, വികാസ് എന്നിവരും കുട്ടികൾക്കു പ്രചോദനംനൽകി കൂടെത്തന്നെയുണ്ട്.
July 30
12:53
2023