reporter News

കനാൽ റോഡ് നന്നാക്കണം


കൊല്ലകടവ്: മഴക്കാലമെത്തിയതോടെ വടക്കേമലയിൽനിന്ന്‌ ആഞ്ഞിലിച്ചുവട് ജങ്ഷനിലേക്കുള്ള കനാൽറോഡ് ചളിക്കുണ്ടായി. ചെറിയനാട് പഞ്ചായത്ത് ഏഴാംവാർഡിലെ റോഡാണിത്. മലിനജലത്തിൽ ചവിട്ടാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 
ഒറ്റമഴയിൽത്തന്നെ റോഡ് യാത്രായോഗ്യമല്ലാതായി.
ഓട്ടം വിളിച്ചാൽപ്പോലും ഡ്രൈവർമാർ വരാൻ മടിക്കുകയാണ്. രാത്രിയിൽ ആശുപത്രിയിൽ പോകേണ്ട സാഹചര്യം വരുമ്പോഴാണ് ആളുകൾ കൂടുതൽ ബുദ്ധിമുട്ടുന്നത്.
 22 കുട്ടികൾ ഈ ഭാഗത്തുനിന്ന് ഗവ.മുഹമ്മദൻസ് ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50-നു മുകളിൽ കുടുംബങ്ങൾ ഈ റോഡുപയോഗിക്കുന്നു. കാലവർഷം ശക്തിപ്പെടുന്നതിനുമുൻപായി റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെയാവശ്യം.

July 30
12:53 2023

Write a Comment