SEED News

‘എന്റെ സ്കൂളിൽ എന്റെ പച്ചക്കറിത്തോട്ടം’ പദ്ധതി തുടങ്ങി

ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിൽ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ സ്‌കൂളിൽ എന്റെ പച്ചക്കറിത്തോട്ടം’ പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ വെണ്ട, പച്ചമുളക്, വഴുതന, കോവൽ എന്നിവയാണു കൃഷി ചെയ്യുന്നത്. കൂടാതെ, കറിവേപ്പ്, ചീര എന്നിവയും നട്ടുവളർത്തും. സ്കൂൾ ഉച്ചഭക്ഷണത്തിനായി ഈ പച്ചക്കറികൾ ഉപയോഗിക്കും. പൂർണമായും ജൈവവളം ഉപയോഗിച്ചാണു കൃഷി.
 താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു തൈനട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, പ്രഥമാധ്യാപിക വി. ശ്രീകുമാരി, സീഡ് കോ-ഓർഡിനേറ്റർ തഹസീന, അധ്യാപകരായ എസ്. അമ്പിളി, ശ്രീജ, ദർശന, മായ എന്നിവർ പങ്കെടുത്തു.  

July 30
12:53 2023

Write a Comment

Related News