SEED News

ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാർക്ക് ആദരം നൽകി കട്ടച്ചിറ സ്‌കൂൾ സീഡ് ക്ലബ്ബ്

കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സീഡ് ജീവന ക്ലബ്ബ് ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു. സ്‌കൂൾ മാനേജർ മായാ ശ്രീകുമാർ ഡോക്ടേഴ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ദമ്പതിമാരായ അഖിലേഷ്, അപർണ എന്നിവരെ പ്രഥമാധ്യാപിക കെ.പി. മായ പൊന്നാടയണിയിച്ച് ആദരിച്ചു. 
തുടർന്ന് ഭരണിക്കാവ് ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. അമൽ, കറ്റാനം മേഖലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരായ ശശിധരൻ, മാളവിക, ഹിജാസ്, കൃഷ്ണകുമാർ, മാത്യൂസ്, പ്രീതി, എബ്രഹാം തുടങ്ങിയവരെ ആശുപത്രികളിലെത്തി  ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷനായി. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം കണ്ണമ്പള്ളിൽ, സീഡ് കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, ഷാജി, ശ്രീകുമാർ, ഹലികുമാർ, ശ്രീലത, ലീന, ഗായത്രി തുടങ്ങിയവർ പ്രസംഗിച്ചു.

August 01
12:53 2023

Write a Comment

Related News