SEED News

ഓണക്കാല പച്ചക്കറിക്കൃഷിയുമായി സീഡ് ക്ലബ്ബ്‌

കൊല്ലകടവ്: ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ജൈവപച്ചക്കറിക്കൃഷിക്കു തുടക്കംകുറിച്ചു. ജില്ലാ കൃഷി ഓഫീസിൽനിന്നുവാങ്ങിയ വിവിധതരം പച്ചക്കറിത്തൈകൾ ക്ലബ്ബ് അംഗങ്ങൾ നട്ടു. പച്ചക്കറിത്തൈകളുടെ പരിപാലനം സീഡ് ക്ലബ്ബ് അംഗങ്ങൾ ഗ്രൂപ്പുതിരിച്ചു നടപ്പാക്കും. മുൻവർഷത്തെപ്പോലെ വിളവെടുക്കുന്ന പച്ചക്കറികൾ സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്കു നൽകും. സ്‌കൂൾ പി.ടി.എ., അധ്യാപകർ, അനധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് ജൈവപച്ചക്കറിക്കൃഷി ചെയ്യുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേന എന്നീ കൃഷികളുമുണ്ട്. വീടുകളിൽ കൃഷിചെയ്യാൻ സാധിക്കാത്ത കുട്ടികൾക്ക് കൃഷിയിൽ താത്പര്യമുണ്ടാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രഥമാധ്യാപകൻ ഡോ.കെ.ആർ. പ്രമോദ് ബാബു സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകുന്നു.    

August 01
12:53 2023

Write a Comment

Related News