reporter News

കുളത്തിൽ കക്കൂസ് മാലിന്യംതള്ളുന്നു

പാണ്ടനാട് : സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിനുസമീപമുള്ള കുളത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ശക്തമായി. രാത്രിസമയത്താണ് മാലിന്യം തള്ളുന്നത്. കീഴ്വന്മഴി കുളങ്ങര തൃക്കയിൽ ക്ഷേത്രംവക കുളമാണിത്. റോഡിനോടുചേർന്നാണ് കുളം സ്ഥിതിചെയ്യുന്നത്. മാലിന്യം തള്ളിയതിനെത്തുടർന്ന് രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. കുട്ടികൾക്ക് ക്ലാസ് മുറികളിൽ ഇരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. സമീപവാസികളും ദുർഗന്ധംമൂലമുള്ള പ്രയാസമനുഭവിക്കുന്നു. പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സ്കൂൾ ഹരിതം മാതൃഭൂമി  സീഡ് ക്ലബ്ബ്‌ ആവശ്യപ്പെട്ടു.
കെ.ആർ. റിതിക 
സീഡ് റിപ്പോർട്ടർ
എസ്.വി.എച്ച്.എസ്.എസ്. 
പാണ്ടനാട് 

August 01
12:53 2023

Write a Comment