സീഡ് ക്ലബ്ബ് 25 കുടുംബങ്ങൾക്കു പച്ചക്കറിക്കിറ്റു നൽകി
കറ്റാനം: കട്ടച്ചിറ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സീഡ് ജീവന ക്ലബ്ബ് സമൃദ്ധം പദ്ധതിയുടെ ഭാഗമായി പച്ചക്കറിക്കിറ്റു വിതരണം നടത്തി. പട്ടിണിക്കെതിരേ പോരാടുകയെന്ന മുദ്രാവാക്യമുയർത്തി 25 നിർധന കുടുംബങ്ങൾക്ക് എല്ലാമാസവും പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയാണു ലക്ഷ്യം. പച്ചക്കറിക്കിറ്റുകൾ പഞ്ചായത്തംഗം എസ്. അജോയ് കുമാറിൽനിന്നു സ്കൂൾമാനേജർ മായാ ശ്രീകുമാർ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ദിലീപ്കുമാർ അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിറിൽ എസ്. മാത്യു, ഗംഗറാം കണ്ണമ്പള്ളിൽ, പ്രിൻസിപ്പൽ മിനി വിശ്വനാഥ്, പ്രഥമാധ്യാപിക കെ.പി. മായ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ അനീഷ് അബ്ദുൽ അസീസ്, പ്രസന്നൻ, ഗായത്രി, അനിൽ, ഷാജി, ശ്രീകുമാർ, ഹലികുമാർ തുടങ്ങിയവർ പ്ര
സംഗിച്ചു.
August 01
12:53
2023