ലോകപാമ്പുദിനം ആചരിച്ചു
കൊല്ലകടവ് : കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിൽ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പാമ്പുദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാമ്പുപിടിത്ത വിദഗ്ധൻ സാം ജോണിനെ സീഡ് ക്ലബ്ബ് അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങൾക്കു വിവിധതരം പാമ്പുകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വിവിധ രാജ്യങ്ങളിലെ പാമ്പുകളുടെ പ്രത്യേകതകൾ കുട്ടികൾക്കു വിശദീകരിച്ചു. അധ്യാപകനായ ജി. അരുൺ, സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
August 01
12:53
2023