SEED News

സ്‌കൂൾ ടെറസിൽ പച്ചക്കറിക്കൃഷിയുമായി ചത്തിയറ സ്‌കൂൾ സീഡ് ക്ലബ്ബ്

ചാരുംമൂട്: സ്‌കൂളിന്റെ ടെറസിൽ പച്ചക്കറിക്കൃഷിയുമായി ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ്‌ കുട്ടികൾ. വിഷരഹിത പച്ചക്കറികൾ സ്‌കൂൾ ഭക്ഷണത്തിനെന്ന ഉദ്ദേശ്യത്തോടെയാണ് കൃഷിക്കു  തുടക്കംകുറിച്ചത്. പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാറും താമരക്കുളം കൃഷിഓഫീസർ ദിവ്യശ്രീയും ചേർന്ന് പച്ചക്കറിത്തൈനട്ട്‌ ഉദ്ഘാടനം ചെയ്തു.
 പി.ടി.എ. പ്രസിഡന്റ് എസ്. ഹരികുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ വി. വിനീത, അധ്യാപകരായ വി.കെ. ശ്രീകുമാർ, ആർ. സിന്ധു, എം. ജയശ്രീ, എൽ. ജയശ്രീ, ശിവപ്രകാശ്, ബീഗം കെ. രഹ്‌ന, ബി. സിന്ധു, കെ.ഒ. സ്മിത തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.    

August 01
12:53 2023

Write a Comment