SEED News

ഡെങ്കിപ്പനിക്കെതിരേ സീഡ് ക്ലബ്ബിന്റെ ബോധവത്കരണ ക്ലാസ്

ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂൾ  സീഡ് ക്ലബ്ബ് ഡെങ്കിപ്പനിക്കെതിരേ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. പാലമേൽ പഞ്ചായത്തംഗം ആർ. രതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ജയകുമാരപ്പണിക്കർ, സ്റ്റാഫ് സെക്രട്ടറി റീന, എസ്.ആർ.ജി. കൺവീനർ ഷെറീന, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു.  പാലമേൽ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.വി. പ്രമോദ് ഡെങ്കിപ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. ഡെങ്കിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ, ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളിൽ വ്യക്തതവരുത്തി.  

August 01
12:53 2023

Write a Comment

Related News