SEED News

പ്രകൃതിസംരക്ഷണ സന്ദേശവുമായ് പുനരുപയോഗ ശിൽപശാലയും പ്രദർശനവും സംഘടിപ്പിച്ചു .


കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുനരുപയോഗ ശിൽപശാലയും പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു.  സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൽ പുനരുപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വൈസ് പ്രിൻസിപ്പാൾ ജസിത കെ  സംസാരിച്ചു. പ്ലാസ്റ്റിക് കുപ്പികൾ, ക്യാരി ബാഗുകൾ, ഐസ്ക്രീം പാത്രങ്ങൾ ,ചിരട്ടകൾ എന്നിവയുപയോഗിച്ച് വിവിധ അലങ്കാര വസ്തുക്കളും പഴയ സാരികൾ ടീഷർട്ടുകൾ എന്നിവയുപയോഗിച്ച് തുണിസഞ്ചികൾ, ചേളാവ് എന്നിവയും വിദ്യാർത്ഥികൾ നിർമ്മിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് മറിയാമ്മ ടി.പി.അധ്യാപകരായ ജോസിയ ജോസഫ് , ജിൻസി ജിതിൻ, നിമി ഏലിയാസ്, രേഖാ സുധീർ വിദ്യാർത്ഥികളായ ധ്യാൻ പ്രകാശ്, ജുവൽ കെ വിപിൻ , ജോസ്മിൻ ജോജോ, ബിയ ബിനു ജോൺ എന്നിവർ നേതൃത്വം നൽകി. 

August 07
12:53 2023

Write a Comment