പ്രകൃതിയെ അടുത്തറിഞ്ഞ് സീഡ് ക്ലബ്ബ് അംഗങ്ങൾ
ചമ്പക്കുളം: അന്തർദേശീയ കണ്ടൽക്കാട് ദിനത്തിന്റെ ഭാഗമായി പ്രകൃതിയെ അടുത്തറിഞ്ഞും അനുഭവിച്ചും ചമ്പക്കുളം സെയ്‌ന്റ് മേരീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചക്കച്ചന്ത്രകാവ് സന്ദർശിച്ചത്. കാവിന്റെ ഇപ്പോഴത്തെ മേൽനോട്ടക്കാരനായ ചക്കച്ചന്ത്ര കുടുംബാംഗം ബാലകൃഷ്ണൻ മേനോൻ, പ്രേമചന്ദ്രൻ നായർ എന്നിവർ കാവ് സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും കാവിന്റെ ചരിത്രവും കുട്ടികൾക്കു പറഞ്ഞുകൊടുത്തു. എച്ച്.എം. ബീന മേരി ജോസഫ്, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ റോസിലി കുഞ്ചെറിയ എന്നിവർ നേതൃത്വം നൽകി.
August 09
12:53
2023