SEED News

ചത്തിയറ സ്‌കൂൾ സീഡ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷി വിളവെടുത്തു

ചാരുംമൂട്: ചത്തിയറ വോക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബും ജീവനം കാർഷിക ക്ലബ്ബും ചേർന്നു സ്‌കൂളിന്റെ മട്ടുപ്പാവിൽ ചെയ്ത പച്ചക്കറിക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പു നടന്നു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. 100 ചട്ടികളിലായി പയർ, വെണ്ട, വഴുതന, തക്കാളി, ചീരയിനങ്ങൾ  തുടങ്ങിയവയാണ് കൃഷിചെയ്തിട്ടുള്ളത്. സ്‌കൂൾ അടുക്കളയിലെ പാചകത്തിനും കൃഷിത്തോട്ടത്തിൽനിന്നുള്ള പച്ചക്കറികൾ ഉപയോഗിക്കുന്നു.  വള്ളികുന്നം ഗ്രാമപ്പഞ്ചായത്തംഗം ബി. രാജലക്ഷ്മി, പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, പി.ടി.എ. പ്രസിഡന്റ് എസ്. ഹരികുമാർ, ജീവനം കാർഷിക ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ വി.കെ. ശ്രീകുമാർ, സഞ്ജീവനി സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ വിനീത, അധ്യാപകരായ ശിവപ്രകാശ്, രേഷ്മ, ജിഷ, കിരൺ, രശ്മി എന്നിവർ പങ്കെടുത്തു.      

August 19
12:53 2023

Write a Comment

Related News