SEED News

ഔഷധക്കഞ്ഞി വിതരണംചെയ്തു

ചാരുംമൂട്: പറയംകുളം കൊട്ടയ്ക്കാട്ടുശ്ശേരി എ.പി.എം. എൽ.പി. സ്കൂളിലെ ഉണർവ് മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധക്കഞ്ഞിവിതരണം നടത്തി. പി.ടി.എ. പ്രസിഡന്റ് അശ്വതി ഉദ്ഘാടനം ചെയ്തു. 
പൂർവവിദ്യാർഥികളെത്തിച്ച ഔഷധക്കിറ്റാണ് ഉപയോഗിച്ചത്. താമരക്കുളം പഞ്ചായത്ത് മുൻ അംഗം എൻ. റഹിം ക്ലാസ് നയിച്ചു.  പ്രഥമാധ്യാപിക സ്വപ്ന, സീഡ് കോ-ഓർഡിനേറ്റർ മായാലക്ഷ്മി, അധ്യാപകരായ നിഷ സി. നായർ, എസ്.ആർ. ബിന്ദു, പി.ആർ. രതി തുടങ്ങിയവർ പങ്കെടുത്തു.

August 19
12:53 2023

Write a Comment

Related News