SEED News

സൈനികർക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സീഡ് ക്ലബ്ബ്

ചാരുംമൂട്: സൈനികർക്കൊപ്പം സീഡ് ക്ലബ്ബ്‌ അംഗങ്ങളും സ്വാതന്ത്ര്യദിനമാഘോഷിച്ചു. കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് നൂറനാട് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനോടൊപ്പം സ്വാതന്ത്ര്യദിനമാഘോഷിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.ടി.ബി.പി. ക്യാമ്പ് സന്ദർശിക്കുകയും സൈനിക പരേഡിന്റെ ഭാഗമാകുകയും ചെയ്തത്. ആയുധപ്രദർശനത്തിലും ക്ലബ്ബംഗങ്ങൾ പങ്കെടുത്തു. എസ്.പി.സി., എൻ.സി.സി., ജെ.ആർ.സി. കേഡറ്റുകളും പരേഡിന്റെ ഭാഗമായി. പ്രഥമാധ്യാപകൻ ടി.കെ. സാബു, സീഡ് കോ-ഓർഡിനേറ്റർ ലിബി ബോബൻ, ജെയ്‌സി ജോസ്, ടോണി മാത്യു പണിക്കർ, മിഥു ജോയ്  എന്നിവർ നേതൃത്വം നൽകി.

August 19
12:53 2023

Write a Comment

Related News