SEED News

പ്രാഥമികാരോഗ്യകേന്ദ്രത്തിനു ചക്രക്കസേര നൽകി

ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂൾ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെയും സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തിൽ ചെറിയനാട് പ്രാഥമികരോഗ്യകേന്ദ്രത്തിന് രണ്ടു ചക്രക്കസേര നൽകി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശൻ വീൽച്ചെയർ മെഡിക്കൽ ഓഫീസർ ഡോ. ഷെറീനയ്ക്കു കൈമാറി. പ്രഥമാധ്യാപകൻ കെ.ആർ. പ്രമോദ് ബാബു, വാർഡംഗം മനോജ് മോഹൻ, പി.ടി.എ. പ്രസിഡന്റ് താജ് പുഴയ്ക്കൽ, അധ്യാപകരായ ജി. അരുൺ, മഞ്ജു കെ. ജോൺ, ജൂബി കൃഷ്ണ, ദീപ എൻ. പിള്ള, അശ്വതി, ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ പ്രസംഗിച്ചു.

September 08
12:53 2023

Write a Comment